പ്രശസ്ത നടന് മമ്മൂട്ടിയുടെ മാതാവ് ഫാത്തിമ ഇസ്മയില്‍ അന്തരിച്ചു. ചികിത്സയിലിരിക്കെ എറണാകുളത്തെ സ്വകാര്യ ആശുപത്രിയില്‍വച്ചായിരുന്നു അന്ത്യം. 93 വയസ്സായിരുന്നു. വൈറ്റിലയിലുള്ള മമ്മൂട്ടിയുടെ വീട്ടിലാണ് ഭൗതികശരീരം ഉള്ളത്. മൂന്ന് മണിയോടെ ചെമ്പിലേയ്ക്ക് കൊണ്ടുപോകും. ചെമ്പ് ജുമാ മസ്ജിദിലാണ് സംസ്കാരം.
നിര്യാതനായ പനമ്പറമ്പില് ഇസ്മയിലാണ് ഭര്‍ത്താവ്. മമ്മൂട്ടിയെ കൂടാതെ ഇബ്രാഹിം, സക്കറിയ, ആമിന, സൗദ, ഷഫീന എന്നിവര്‍ മക്കളുമാണ്.
Recent Comments