ബോളിവുഡ് നടി മമത കുല്‍ക്കര്‍ണി മഹാകുംഭമേളയില്‍ പുണ്യസ്നാനം നടത്തി സന്യാസം സ്വീകരിച്ചു. സന്യാസദീക്ഷ സ്വീകരിച്ച മമത യാമൈ മമത നന്ദഗിരി എന്ന പേരും സ്വീകരിച്ചു. ചടങ്ങുകളുടെ ഭാഗമായുള്ള പിണ്ഡബലി ഇന്നലെ നിര്‍വ്വഹിച്ചു. കഴിഞ്ഞ രണ്ട് വര്‍ഷമായി അഖാഡയുടെ പ്രവര്‍ത്തനങ്ങളുമായി സഹകരിച്ചുവരികയായിരുന്നു നടി.
സിനിമയില്‍നിന്ന് വിട്ടുനില്‍ക്കുന്ന മമത വിവാഹത്തിനുശേഷം കെനിയയിലാണ് താമസിച്ചിരുന്നത്. 25 വര്‍ഷത്തിനുശേഷം ആദ്യമായാണ് മമത ഇന്ത്യയിലെത്തിയത്. മമതയ്ക്കും ഭര്‍ത്താവ് വിക്കി ഗോസാമിക്കും എതിരെയുള്ള 2000 കോടി രൂപയുടെ ലഹരിമരുന്ന് കേസ് മുംബൈ ഹൈക്കോടതി കഴിഞ്ഞ ഓഗസ്റ്റില്‍ റദ്ദാക്കിയിരുന്നു. 2016 ല്‍ താനെയില്‍നിന്ന് ലഹരിമരുന്ന് പിടികൂടിയ സംഭവത്തില്‍ നടിക്കും ഭര്‍ത്താവിനും പങ്കുണ്ടെന്നായിരുന്നു കേസ്.
Recent Comments