ചെറുതും വലുതുമായ നിരവധി വേഷങ്ങളിലൂടെ ശ്രദ്ധേയനായ മണികണ്ഠന് പട്ടാമ്പി സംവിധാന മേലങ്കി അണിയാന്‍ ഒരുങ്ങുന്നു. സുഹൃത്ത് കൂടിയായ സലിം ഹസനൊപ്പമാണ് ആദ്യ സംവിധാന സംരംഭം. ഇരുവരും ചേര്‍ന്നാണ് ചിത്രത്തിന് തിരക്കഥ ഒരുക്കുന്നതും. പഞ്ചായത്ത് ജെട്ടി എന്നാണ് ചിത്രത്തിന്റെ പേര്. ഷൂട്ടിംഗ് ഡിസംബര്‍ അവസാനത്തോടെ എറണാകുളത്ത് ആരംഭിക്കും.
മണികണ്ഠന് പട്ടാമ്പിയെ മലയാളി പ്രേക്ഷകര്‍ക്കിടയില്‍ ഏറെ ശ്രദ്ധേയനാക്കിയ ടെലിവിഷന്‍ പരമ്പരയായ മറിമായത്തിലെ ചില മുന്‍നിര താരങ്ങളും പഞ്ചായത്ത് ജെട്ടിയുടെ ഭാഗമാകുന്നു. ഇത് കൂടാതെ നിരവധിപ്പേരെ ഓഡിഷനിലൂടെയും കണ്ടെത്തിക്കൊണ്ടിരിക്കുകയാണ്.
ഒരു രാഷ്ട്രീയ ആക്ഷേപ ഹാസ്യ ചിത്രമാണ് പഞ്ചായത്ത് ജെട്ടി. സപ്തതരംഗ് ക്രിയേഷന് പ്രൈവറ്റ് ലിമിറ്റഡാണ് ചിത്രം നിര്‍മ്മിക്കുന്നത്. മലയാളത്തിലെ മുന്‍നിര സാങ്കേതിക പ്രവര്‍ത്തകരാണ് ചിത്രത്തിന്റെ പിന്നണിയിലുള്ളത്.
Recent Comments