ഒരുപാട് പ്രിയദര്ശന് സിനിമകളില്‍ ഞാന്‍ ഭാഗമായിട്ടുണ്ട്. അക്കലത്ത് പ്രിയന് മോഹന്‍ലാല്‍ കോമ്പിനേഷന്‍ കത്തിനില്‍ക്കുന്ന കാലമായിരുന്നു. പ്രിയന് പുതിയൊരു സിനിമ എടുക്കാന്‍ പോവുകയാണ് നായകന് മോഹന്‍ലാലാണ്. നിര്‍മ്മാതാവ് ആനന്ദ്. എനിക്കും അതില്‍ ഒരു വേഷമുണ്ട്. പക്ഷേ പ്രിയന്റയും ആനന്ദേട്ടന്റയും കണക്കുകൂട്ടലുകള്‍ തെറ്റി, മോഹന്‍ലാലിന് ആ സമയം ഡേറ്റ് ഇല്ലായിരുന്നു. അങ്ങനെ എന്നെ ആ സിനിമയില്‍ നായകനാക്കാന്‍ തീരുമാനിച്ചു. നര്‍മ്മസമ്പന്നമായ കഥ അതിനൊത്ത താരനിര. ശിവ സുബ്രഹ്മണ്യന് എന്നാണ് എന്റെ നായക കഥാപാത്രത്തിന്റെ പേര്. ആദ്യമായി പ്രിയന്റെ സിനിമയില്‍ നായകനാകുന്ന സന്തോഷം എന്റെ ഉള്ളിലുമുണ്ട്.
സിനിമയുടെ ഷൂട്ടിംഗ് തുടങ്ങുന്നതിന് 15 ദിവസം മുമ്പ് ഒരു വാര്‍ത്ത വന്നു, മോഹന്‍ലാലിന്റെ പുതിയ സിനിമ ക്യാന്‍സലായി. നിലവില്‍ മോഹന്‍ലാല്‍ ഫ്രീയാണ്. അങ്ങനെ ആ നായക കഥാപാത്രം ചെയ്യാന്‍ പ്രിയന് വീണ്ടും മോഹന്‍ലാലിനെ സമീപിച്ചു. അപ്പോള്‍ മോഹന്‍ലാല്‍ പ്രിയനോട് പറഞ്ഞു ‘അത് രാജുവിന് പറഞ്ഞുവെച്ച വേഷമല്ലേ, ഞാന്‍ അത് ചെയ്യുന്നത് ശരിയല്ല. ഈ ഒരു മാസം എനിക്ക് ജോലി ഇല്ല എന്നിരുന്നാലും ഞാന്‍ വെറുതെ ഇരിക്കും’.
ഒരുപക്ഷേ മോഹന്‍ലാലിന് പകരം മറ്റേതെങ്കിലും നടനായിരുന്നുവെങ്കില്‍ നായകവേഷം ഏറ്റെടുത്തതിന് ശേഷം എനിക്ക് മറ്റേതെങ്കിലും വേഷം കൊടുക്കാന്‍ പറയുമായിരുന്നു. എന്നാല്‍ ലാല്‍ അത് ചെയ്തില്ല, പകരം ഞാന്‍ നായകനാവാന്‍ വേണ്ടി ഒരു മാസം അദ്ദേഹം ജോലി ഇല്ലാതെ വെറുതെ ഇരുന്നു. അങ്ങനെ സംഭവിച്ച പടമാണ് ‘ധീം തരികിട തോം’.
മണിയന്‍പിള്ള രാജു കാന്‍ ചാനലിന് നല്കിയ ആഭിമുഖത്തിലാണ് ഈ കാര്യം വെളിപ്പെടുത്തിയത്.
Recent Comments