മലയാള സിനിമയിലെ ആദ്യ സോമ്പി ചിത്രം മഞ്ചേശ്വരം മാഫിയയുടെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്തിറങ്ങി. പുതുമകള്‍ എന്നും ഇരുകൈയും നീട്ടി സ്വീകരിക്കുന്ന മലയാള സിനിമ പ്രേക്ഷകര്‍ക്ക് ഏറെ പ്രതീക്ഷകള്‍ സമ്മാനിക്കുന്ന ഒന്ന് തന്നെയാണ് ചിത്രം. ‘നരിവേട്ട’ എന്ന ടോവിനോ തോമസ് – അനുരാജ് മനോഹര്‍ സിനിമയ്ക്ക് ശേഷം ഇന്ത്യന്‍ സിനിമ കമ്പനി നിര്‍മിക്കുന്ന ചിത്രം ആല്‍ബി പോളാണ് സംവിധാനം ചെയ്യുന്നത്. ടിപ്പു ഷാന്‍, ഷിയാസ് ഹസ്സന് എന്നിവരാണ് നിര്‍മ്മാതാക്കള്‍.
ഹോളിവുഡിലും കൊറിയന്‍ സിനിമകളിലുമെല്ലാം മികച്ച എന്റര്‍ടെയ്നറുകള്‍ സമ്മാനിച്ച ഈഴോണര് മലയാള സിനിമയിലും എത്തുമ്പോള്‍ അത് ചരിത്രമാണ്. സ്ക്രീം, ലാഫ്, റിപീറ്റ് എന്നാണ് ചിത്രത്തിന്റെ ടാഗ് ലൈന്‍. അഭിലാഷ് എസ് നായരും അജിത് നായരുമാണ് ചിത്രത്തിന്റെ രചന നിര്‍വഹിച്ചിരിക്കുന്നത്. അണിയറ പ്രവര്‍ത്തകരെയും കാസ്റ്റിനെയും കുറിച്ചുള്ള വിവരങ്ങള്‍ വരുംനാളുകളില്‍ പുറത്ത് വിടും. വാര്‍ത്താപ്രചരണം -വൈശാഖ് വടക്കേവീട്, ജിനു അനില്‍കുമാര്‍.
Recent Comments