പ്രശസ്ത ഛായാഗ്രാഹകന്‍ വിപിന്‍ മോഹന്റെ മകള്‍ മഞ്ജിമ മോഹനും നടന് കാര്‍ത്തിക്കിന്റെ മകന് ഗൗതം കാര്‍ത്തിക്കും തമ്മിലുള്ള വിവാഹം ഇന്ന് ചെന്നൈയിലെ ഗ്രീന്‍ മിഡോസ് റിസോര്‍ട്ടില്‍വച്ച് നടന്നു. ഇരുവരുടെയും കുടുംബാംഗങ്ങളും അടുത്ത സുഹൃത്തുക്കളും മാത്രമാണ് ചടങ്ങില്‍ പങ്കുകൊണ്ടത്. പ്രണയവിവാഹമായിരുന്നു ഇവരുടേത്.
അനില്‍ബാബു സംവിധാനം ചെയ്ത കളിയൂഞ്ഞാല് എന്ന ചിത്രത്തിലൂടെ ബാലതാരമായിട്ടാണ് മഞ്ജിമയുടെ അരങ്ങേറ്റം. തുടര്‍ന്ന് പ്രിയം, മയില്‍പ്പീലിക്കാവ്, സാഫല്യം, മധുരനൊമ്പരക്കാറ്റ്, തെങ്കാശിപ്പട്ടണം തുടങ്ങിയ ചിത്രങ്ങളിലും അഭിനയിച്ചു. പിന്നീട് ചെന്നൈയിലെ സ്റ്റെല്ല മേരി കോളേജില്‍നിന്ന് ഗണിതശാസ്ത്രത്തില്‍ ബിരുദം നേടി. ആയിടയ്ക്കാണ് പ്രജിത്ത് സംവിധാനം ചെയ്ത ഒരു വടക്കന്‍ സെല്‍ഫിയിലൂടെ നായികയാകുന്നത്.
മുത്തയ്യ സംവിധാനം ചെയ്ത ദേവരാട്ടം എന്ന ചിത്രത്തില്‍ ഗൗതംകാര്ത്തിക്കിന്റെ നായികയായി അഭിനയിച്ചതും മഞ്ജിമയായിരുന്നു. ഇക്കാലത്താണ് ഇവരുടെ പ്രണയം നാമ്പിടുന്നതും പിന്നീട് വിവാഹത്തിലേയ്ക്ക് എത്തിച്ചതും.
Recent Comments