മഞ്ജുവാര്യര്‍ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്ന ‘ആയിഷ’യുടെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ റിലീസായി. മലയാളത്തിന് പുറമെ ഇംഗ്ലീഷ്, അറബി, തമിഴ്, തെലുങ്ക്, ഹിന്ദി, കന്നഡ തുടങ്ങിയ ഭാഷകളിലും പോസ്റ്റര്‍ പുറത്തിറക്കി.
ആദ്യ മലയാള- അറബിക് ചിത്രംകൂടിയാണ് ആയിഷ. ഇംഗ്ലീഷ് ഉള്‍പ്പെടെ ഏഴു ഭാഷകളില്‍ ആയിഷ ഡബ്ബ് ചെയ്യുന്നുണ്ട്. നവാഗതനായ ആമിര്‍ പള്ളിക്കല്‍ ആണ് സംവിധായകന്. നൃത്തസംവിധാനം പ്രഭുദേവയും നിര്‍വഹിക്കുന്നു.
ഒരു സ്ത്രീ കേന്ദ്രീകൃത സിനിമയെന്ന നിലയില്‍ ഏറ്റവും മുതല്‍മുടക്കുള്ള മലയാള ചിത്രമായിരിക്കും ‘ആയിഷ’. മഞ്ജു വാര്യരുടെ അഭിനയജീവിതത്തിലെ ഏറ്റവും മികച്ച കഥാപാത്രമായാണ് ‘ആയിഷ’ വിലയിരുത്തപ്പെടുന്നതും.
ക്ലാസ്മേറ്റ്സിലൂടെ ഏറെ ശ്രദ്ധേയയായ രാധികയും ഈ ചിത്രത്തില്‍ ഒരു പ്രധാന വേഷം ചെയ്യുന്നു. സജ്ന, പൂര്‍ണിമ, ലത്തീഫ (ടുണീഷ്യ), സലാമ (യു.എ.ഇ.), ജെന്നിഫര്‍ (ഫിലിപ്പൈന്‍സ്), സറഫീന (നൈജീരിയ), സുമയ്യ (യമന്‍), ഇസ്ലാം (സിറിയ) തുടങ്ങിയ വിദേശതാരങ്ങളും ഇതില്‍ അഭിനയിക്കുന്നു.
വിജയ് ദേവരകൊണ്ടയുടെ തെലുങ്ക്-ഹിന്ദി ചിത്രമായി ലിഗറിനുശേഷം വിഷ്ണുശര്‍മ്മ ഛായാഗ്രഹണം നിര്‍വഹിക്കുന്ന മലയാള ചിത്രം കൂടിയാണ് ‘ആയിഷ’. ആഷിഫ് കക്കോടി രചന നിര്‍വഹിക്കുന്നു. ക്രോസ് ബോര്‍ഡര്‍ സിനിമയുടെ ബാനറില്‍ സംവിധായകന് സക്കറിയയാണ് ചിത്രം നിര്‍മ്മിക്കുന്നത്.
‘ആയിഷ’യുടെ ഇന്ത്യയിലെ ചിത്രീകരണം ഫെബ്രുവരി അവസാനം ആരംഭിക്കും. ഡല്‍ഹിയും മുംബൈയുമാണ് ലൊക്കേഷന്‍. മാര്‍ച്ചില്‍ ചിത്രീകരണം പൂര്‍ത്തിയാകും. വാര്‍ത്താപ്രചരണം എ.എസ്. ദിനേശ്.
Recent Comments