അഡ്വഞ്ചര്‍ ബിഎംഡബ്ല്യു ആര് 1250 ജിഎസ് ബൈക്കില്‍ നഗരം ചുറ്റുകയാണ് മഞ്ജു വാര്യര്‍. ബൈക്ക് ഓടിക്കുന്ന വീഡിയോ മഞ്ജു തന്നെയാണ് സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ചത്. ‘നിങ്ങളുടെ ഭയം നിങ്ങള്‍ക്ക് ഇപ്പോഴും കേള്‍ക്കാന്‍ കഴിയുമെങ്കില്‍, ഗിയര്‍ മാറ്റുക,’ എന്നാണ് മഞ്ജു പോസ്റ്റിന് അടിക്കുറിപ്പ് നല്‍കിയത്.
തമിഴ് നടന് അജിത്തിനൊപ്പം ലഡാക്കിലേക്ക് ബൈക്ക് യാത്ര പോയതിനു ശേഷമാണ് സ്വന്തമായി ബൈക്ക് ഓടിക്കണമെന്ന ആഗ്രഹം തോന്നിയെന്ന് മഞ്ജു വാര്യര്‍ അഭിമുഖങ്ങളില്‍ പറഞ്ഞിരുന്നു. അതിനു ശേഷം ബൈക്ക് ഓടിക്കാനുള്ള ലൈസന്‍സ് മഞ്ജു നേടിയെടുക്കുകയും ചെയ്തിരുന്നു.
Recent Comments