സൗഹൃദങ്ങളുടെ കഥ പറയുന്ന മഞ്ഞുമ്മല്‍ ബോയ്സിന്റെ ചിത്രീകരണം കൊടൈക്കനാലില്‍ പുരോഗമിക്കുന്നു. ഫെബ്രുവരി 22 വരെ അവിടുത്തെ ചിത്രീകരണം നീളും. തുടര്‍ന്ന് എറണാക്കുളത്തേയ്ക്ക് ഷിഫ്റ്റ് ചെയ്യും.
ജാന്‍ എ മന് നുശേഷം ചിദംബരം തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന ചിത്രം കൂടിയാണ്. സൗബിന് ഷാഹിറും ശ്രീനാഥ് ഭാസിയുമാണ് കേന്ദ്രകഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ബാലു വര്‍ഗ്ഗീസ്, ഗണപതി, ലാല്‍ ജൂനിയര്‍, ദീപക് പറമ്പോള്‍, അഭിറാം രാധാകൃഷ്ണന്, അരുണ്‍ കുര്യന്, ഖാലിദ് റഹ്മാന്, ചന്തു സലിംകുമാര്‍, വിഷ്ണു രഘു എന്നിവരാണ് മറ്റ് അഭിനേതാക്കള്‍.
പറവ ഫിലിംസിന്റെ ബാനറില്‍ ബാബു ഷാഹിര്‍, സൗബിന് ഷാഹിര്‍, ഷാന്‍ ആന്റണി എന്നിവര്‍ ചേര്‍ന്നാണ് മഞ്ഞുമ്മല്‍ ബോയ്സ് നിര്‍മ്മിക്കുന്നത്. സൗബിന് ഷാഹിര്‍ ആദ്യമായി സംവിധാനം ചെയ്ത ചിത്രമാണ് പറവ. അതിന്റെ ബാനറിലാണ് അദ്ദേഹത്തിന്റെ ആദ്യ നിര്‍മ്മാണ സംരംഭവവും നടക്കുന്നത്. സൗബിന്റെ അച്ഛനാണ് ബാബു ഷാഹിര്‍. ഷാന്‍ ആന്റണി ദീര്‍ഘകാലമായി സൗബിന്റെ മാനേജരായി പ്രവര്‍ത്തിക്കുന്ന ചെറുപ്പക്കാരനാണ്. ബാബു ഷാഹിര്‍ മലയാളസിനിമയിലെ തലമുതിര്‍ന്ന പ്രൊഡക്ഷന്‍ കണ്ട്രോളറും നിര്‍മ്മാതാവുമാണ്. മജസ്റ്റിക്ക് എന്നാണ് അദ്ദേഹത്തിന്റെ നിര്‍മ്മാണ കമ്പനിയുടെ പേര്. ആ ബാനറില്‍ നിര്‍മ്മിച്ച ആദ്യ ചിത്രമായിരുന്നു ദിലീപ് നായകനായ പച്ചക്കുതിര. മജിസ്റ്റിക്കിന്റെ ബാനറില്‍ അടുത്ത ചിത്രം ഉടനെ ഉണ്ടാകുമെന്ന് ബാബു ഷാഹിര്‍ കാന്‍ ചാനലിനോട് പറഞ്ഞു.
ഷൈജു ഖാലിദ് ഛായാഗ്രഹണം നിര്‍വ്വഹിക്കുന്ന ചിത്രത്തില്‍ അദ്ദേഹത്തിന്റെ സഹോദരന്‍കൂടിയായ ഖാലിദ് റഹ്മാനും ഒരു പ്രധാന വേഷം ചെയ്യുന്നു. തല്ലുമാല, ഉണ്ട, അനുരാഗ കരിക്കിന്‍വെള്ളം എന്നീ ചിത്രങ്ങളുടെ സംവിധായകന് കൂടിയാണ് ഖാലിദ് റഹ്മാന്. നടന് സലിംകുമാറിന്റെ മകന് ചന്തുവും ഈ ചിത്രത്തിലൂടെ അരങ്ങേറ്റം കുറിക്കുന്നു.
വിവേക് ഹര്ഷന് ചിത്രസംയോജനം നിര്‍വ്വഹിക്കുന്ന ചിത്രത്തിന്റെ പ്രൊഡക്ഷന്‍ കണ്ട്രോളര് ദീപക് പരമേശ്വരനാണ്.
Recent Comments