മൂന്നാമത് മാന്ധ്രാദ്രി പുരസ്കാരം മനോജ് കെ. ജയന് ഏറ്റുവാങ്ങി. ഇന്നലെ തിരുമാന്ധാംകുന്ന് ക്ഷേത്രത്തില്‍വച്ച് നടന്ന പ്രൗഢഗംഭീരമായ ചടങ്ങില്‍വച്ച് വനംവകുപ്പ് മന്ത്രി എ.കെ. ശശീരന്ദ്രനാണ് പുരസ്കാരം സമര്‍പ്പിച്ചത്. തിരുമാന്ധാംകുന്ന് പൂരത്തോടനുബന്ധിച്ചാണ് മാന്ധ്രാദ്രി പുരസ്കാരം പ്രഖ്യാപിച്ചത്. കലാരംഗത്ത് പ്രവര്‍ത്തിക്കുന്ന പ്രമുഖ വ്യക്തികള്‍ക്കുള്ളതാണ് പുരസ്കാരം. മല്ലിക സാരാഭായിയും ചിത്രയുമാണ് ഈ പുരസ്കാരം ഇതിനുമുമ്പ് സ്വന്തമാക്കിയിട്ടുള്ളത്. തനിക്ക് ലഭിച്ച പുരസ്കാരം അച്ഛന് സമര്‍പ്പിക്കുന്നതായി മനോജ് കെ. ജയന് തന്റെ മറുപടി പ്രസംഗത്തില്‍ പറഞ്ഞു.
‘അച്ഛന് ഇതേ വേദിയിലിരുന്ന് പാടിയിട്ടുണ്ട്. പക്ഷേ, അച്ഛന് ഈ പുരസ്കാരം ലഭിച്ചില്ല. ദേവിയുടെ അനുഗ്രഹത്താല്‍ പുരസ്കാരം എന്നിലേയ്ക്ക് എത്തുമ്പോള്‍ അത് അച്ഛനുംകൂടി അര്‍ഹതപ്പെട്ടതാണെന്ന് ഞാന്‍ കരുതുന്നു.’ മനോജ് തുടര്‍ന്നു
‘തിരുമാന്ധാംകുന്ന് ദേവിയെ ഞാന്‍ ഇന്നാണ് ആദ്യമായി കണ്ട് തൊഴുന്നത്. സര്‍ഗ്ഗത്തിന്റെ ഷൂട്ടിംഗുമായി ബന്ധപ്പെട്ട് ഇവിടടുത്ത് പാണ്ടിക്കാട് ഇല്ലത്ത് വന്നപ്പോഴും എനിക്ക് ഇവിടെ വരാനായിട്ടില്ല. പക്ഷേ, അതിന്റെ പരിഭവമൊന്നും ദേവി കാട്ടിയിട്ടില്ലായെന്ന് ഈ പുരസ്കാരം സമര്‍പ്പണത്തിലൂടെ ഞാന്‍ കരുതുന്നു. നമ്മുടെ പഴമക്കാര്‍ പറയാറുണ്ട് ചില ക്ഷേത്രങ്ങളില്‍ വരണമെങ്കില്‍ അവിടുത്തെ ദേവി കൂടി പ്രസാദിക്കണമെന്ന്. അതാണ് ഇന്ന് സംഭവിച്ചിരിക്കുന്നത്.’ മനോജ് കെ. ജയന് പറഞ്ഞുനിര്‍ത്തി.
Recent Comments