ബെന്‍സി പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ ബെന്‍സി നാസര്‍ നിര്‍മ്മിച്ച് പ്രമുഖ സംവിധായകന് മനോജ് കാന സംവിധാനം ചെയ്ത സാമൂഹ്യപ്രസക്തിയുള്ള ‘ഖെദ്ദ’യുടെ ചിത്രീകരണം പൂര്‍ത്തിയായി. ആശാ ശരത്തും മകള്‍ ഉത്തര ശരത്തുമാണ് കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ഇരുവരും ആദ്യമായി ഒന്നിക്കുന്ന ചിത്രം കൂടിയാണ് ഖെദ്ദ. ഫോണ്‍കെണിയിലൂടെ ശിഥിലമാകുന്ന ബന്ധങ്ങളുടെ കഥയാണ് ഖെദ്ദയിലൂടെ പറയുന്നത്.
തന്റെ മുന്‍ ചിത്രങ്ങളില്‍ നിന്നെല്ലാം ഏറെ വ്യത്യസ്തമാണ് ഖെദ്ദയെന്ന് സംവിധായകന് മനോജ് കാന പറഞ്ഞു. സ്ത്രീകളും പെണ്‍കുട്ടികളും തീര്‍ച്ചയായും കണ്ടിരിക്കേണ്ട ചിത്രമാണ്. അറിഞ്ഞോ അറിയാതെയോ സ്ത്രീകള്‍ പലപ്പോഴും സോഷ്യല്‍ മീഡിയ എന്ന കെണിയില്‍ പെടുകയാണ്. അത്തരം സംഭവങ്ങളെ കേന്ദ്രീകരിച്ചുള്ളതാണ് ഖെദ്ദയുടെ ഇതിവൃത്തമെന്നും സംവിധായകന് വ്യക്തമാക്കി. എഴുപുന്ന, എരമല്ലൂര്‍, കൊച്ചി എന്നിവിടങ്ങളിലായിരുന്നു ഖെദ്ദയുടെ ചിത്രീകരണം. സുധീര്‍ കരമന, സുദേവ് നായര്‍, സരയു, ജോളി ചിറയത്ത് തുടങ്ങിയവരാണ് ചിത്രത്തിലെ മറ്റ് അഭിനേതാക്കള്‍.
ക്യാമറമാന് പ്രതാപ് പി. നായര്‍, കോസ്റ്റ്യൂം ഡിസൈനര്‍ അശോകന് ആലപ്പുഴ. എഡിറ്റര്‍ മനോജ് കണ്ണോത്ത്, ആര്‍ട്ട് രാജേഷ് കല്പ്പത്തൂര്, മേക്കപ്പ് പട്ടണം ഷാ, ചീഫ് പ്രൊഡക്ഷന്‍ കണ്ട്രോളര് ഹരി വെഞ്ഞാറമൂട്, പ്രൊഡക്ഷന്‍ കണ്ട്രോളര് പ്രിയേഷ് കുമാര്‍, അസോസിയേറ്റ് ഡയറക്ടര്‍ ഉമേഷ് അംബുജേന്ദ്രന്‍, പ്രൊഡക്ഷന്‍ എക്സിക്യൂട്ടീവ്സ് അരുണ്‍ വി ടി, ഉജ്ജ്വല്‍ ജയിന്,സൗണ്ട് ഡിസൈനേഴ്സ് മനോജ് കണ്ണോത്ത്, റോബിന്, പി ആര് ഒ പി ആര് സുമേരന്‍, സ്റ്റില്‍സ് വിനീഷ് ഫളാഷ് ബാക്ക്, അസിസ്റ്റന്റ് ഡയറക്ടേഴ്സ് ഋതു, ഉദ്ദാസ് റഹ്മത്ത് കോയ എന്നിവരാണ് ചിത്രത്തിന്റെ അണിയറപ്രവര്‍ത്തകര്‍.
Recent Comments