29ാമത് ഐ.എഫ്.എഫ് കെ യുടെ ഭാഗമായി മലയാള സിനിമയുടെ ശൈശവദശ മുതല്‍ എണ്‍പതുകളുടെ തുടക്കംവരെ തിരശ്ശീലയില്‍ തിളങ്ങിയ മുതിര്‍ന്ന നടിമാരെ സാംസ്കാരിക വകുപ്പു മന്ത്രി സജി ചെറിയാന് ആദരിക്കും. തിരുവനന്തപുരം നിശാഗന്ധി ഓഡിറ്റോറിയത്തില്‍ ഡിസംബര്‍ 15 ഞായറാഴ്ച വൈകിട്ട് 4 മണിക്ക് നടക്കുന്ന ചടങ്ങില്‍ 21 നടിമാരെയാണ് ആദരിക്കുന്നത്. ചലച്ചിത്രകലയിലെ സ്ത്രീസാന്നിധ്യത്തിന് ഈ വര്‍ഷത്തെ മേള നല്കുന്ന പ്രാമുഖ്യത്തിന്റെ അടയാളം കൂടിയാണിത്. തുടര്‍ന്ന് 6.30ന് ആദരിക്കപ്പെട്ട നടിമാരുടെ ശ്രദ്ധേയമായ സിനിമകളിലെ ഗാനങ്ങള്‍ കോര്‍ത്തിണക്കിയുള്ള സംഗീതപരിപാടി മാനവീയം വീഥിയില്‍ നടക്കും.
കെ.ആര്. വിജയ, ടി.ആര്. ഓമന, വിധുബാല, ഭവാനി (ലിസ), ശോഭ(ചെമ്പരത്തി), ഹേമ ചൗധരി, കനകദുര്‍ഗ, റീന, ശാന്തികൃഷ്ണ, ശ്രീലത നമ്പൂതിരി, സുരേഖ, ജലജ, മേനക, അനുപമ മോഹന്‍, ശാന്തകുമാരി , മല്ലിക സുകുമാരന്‍, സച്ചു (സരസ്വതി), ഉഷാ കുമാരി, വിനോദിനി, രാജശ്രീ (ഗ്രേസി), വഞ്ചിയൂര്‍ രാധ എന്നിവര്‍ കേരള സര്‍ക്കാരിന്റെ ആദരം ഏറ്റുവാങ്ങും.
ചടങ്ങില്‍ എം.എല്‍.എമാരായ വി.കെ പ്രശാന്ത്, ആന്റണി രാജു, സാംസ്കാരിക വകുപ്പ് ഡയറക്ടര്‍ ഡോ.ദിവ്യ എസ് അയ്യര്‍, ഭാഗ്യലക്ഷ്മി, ചലച്ചിത്ര അക്കാദമി ചെയര്മാന് പ്രേംകുമാര്‍, സെക്രട്ടറി സി അജോയ്, ബുക്ക് മാര്‍ക്ക് സെക്രട്ടറി എബ്രഹാം മാത്യു,എസ്.ബി.ഐ ചീഫ് ജനറല്‍ മാനേജര്‍ എ. ഭുവനേശ്വരി എന്നിവര്‍ പങ്കെടുക്കും. പരിപാടിയിൽ എല്ലാ അംഗങ്ങളും പങ്കെടുക്കണമെന്ന് അഭ്യാർത്ഥിക്കുന്നു
Recent Comments