ബേസിൽ ജോസഫ് പ്രധാനവേഷത്തിൽ എത്തുന്ന ‘മരണമാസ്’ എന്ന ചിത്രത്തിന്റെ ട്രെയിലർ പുറത്തിറങ്ങി. നവാഗതനായ ശിവപ്രസാദ് സംവിധാനം ചെയ്യുന്ന ഈ സിനിമ ഏപ്രിൽ 10ന് വിഷു-ഈസ്റ്റർ റിലീസായി തീയേറ്ററുകളിലെത്തും.
റിപ്പർ ചന്ദ്രൻ എന്ന സീരിയൽ കൊലപാതകിക്കു ശേഷം കേരളത്തെ നടുക്കുന്ന സീരിയൽ കൊലപാതകങ്ങളുടെ പശ്ചാത്തലത്തിൽ ഒരുക്കിയിരിക്കുന്ന ‘മരണമാസ്’ പൂർണ്ണമായും ഡാർക്ക് ഹ്യൂമറിൽ നർമ്മവും അതിശയവുമൊരുക്കുന്ന ഒരു ചിത്രം കൂടിയാണ്. ബേസിൽ ജോസഫ് ഇതുവരെ കാണാത്ത ഭാവത്തിലുള്ള കഥാപാത്രമായി പ്രത്യക്ഷപ്പെടുന്നു, ഇതുവരെ കേരളത്തിന് പരിചയമില്ലാത്തൊരു ക്രൈം ത്രില്ലറിന്റെ അടിത്തറയിലാണ് കഥ ഉയർന്നു നിൽക്കുന്നത്.
ബാബു ആൻറണി, സുരേഷ് കൃഷ്ണ, രാജേഷ് മാധവൻ, സിജു സണ്ണി, അനിഷ്മ അനിൽ കുമാർ, പുലിയാനം പൗലോസ് എന്നിവരും പ്രധാന വേഷങ്ങളിൽ എത്തുന്നു. പുതുമുഖങ്ങളെയും ചിത്രത്തിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.
റാഫേൽ പ്രൊഡക്ഷൻസ്, ടൊവിനോ തോമസ് പ്രൊഡക്ഷൻസ്, വേൾഡ് വൈഡ് പ്രൊഡക്ഷൻസ് എന്നിവയുടെ ബാനറിൽ ടിങ്സ്റ്റൺ തോമസ്, ടൊവിനോ തോമസ്, റാഫേൽ പൊഴാലിപ്പറമ്പിൽ, തൻസീർ സലാം എന്നിവർ ചേർന്നാണ് ചിത്രം നിർമ്മിച്ചിരിക്കുന്നത്.
സിജു സണ്ണിയുടെ കഥക്ക് ശിവപ്രസാദും സിജു സണ്ണിയും ചേർന്നാണ് തിരക്കഥ ഒരുക്കിയത്. മോഹ്സിൻ പെരാരിയുടെ വരികൾക്ക് ജയ് ഉണ്ണിത്താനാണ് സംഗീതസംവിധാനം. നീരജ് രവി ഛായാഗ്രഹണം, ചമനം ചാക്കോ എഡിറ്റിംഗ്, മാനവ് സുരേഷ് പ്രൊഡക്ഷൻ ഡിസൈൻ, ആർ.ജി. വയനാടൻ മേക്ക് അപ്പ്, മഷർ ഹംസ കോസ്റ്റ്യും ഡിസൈൻ, ഹരികൃഷ്ണൻ നിശ്ചല ഛായാഗ്രഹണം എന്നിവ കൈകാര്യം ചെയ്യുന്നു. പി.ആർ.ഒ വാഴൂർ ജോസാണ്
ചിത്രീകരണം കൊച്ചിയിലും പരിസരപ്രദേശങ്ങളിലും ധനുഷ്കോടിയിലും നടന്നു. മരണമാസ്’ പ്രേക്ഷകർക്ക് ഒരു പുതിയ അനുഭവമായി മാറുമെന്നാണ് പ്രതീക്ഷ.
Recent Comments