കുട്ടികളുടെ വൈകാരിക ഭാവങ്ങളെ ആസ്പദമാക്കി ഒരുക്കിയ മറാത്തി ചിത്രം ‘പഗ് ല്യാ’ നിരവധി അംഗീകാരങ്ങളും പുരസ്കാരങ്ങളും നേടി കഴിഞ്ഞു. മലയാളിയായ വിനോദ് സാം പീറ്ററാണ് ചിത്രത്തിന്റെ സംവിധായകന്. വിവിധ രാജ്യങ്ങളില്‍ നിന്നുള്ള ഇരുപതോളം ചലച്ചിത്ര പുരസ്ക്കാരങ്ങള്‍ ഇതുവരെ നേടിയിട്ടുണ്ട്.
വേള്‍ഡ് പ്രീമിയര്‍ ഫിലിം അവാര്‍ഡില്‍ മികച്ച ചിത്രം, സംവിധായകന്, നടന്, നടി, പശ്ചാത്തല സംഗീതം എന്നീ വിഭാഗങ്ങളിലായി ഈ ചിത്രം പുരസ്ക്കാരങ്ങള്‍ കരസ്ഥമാക്കി. രണ്ടായിരത്തോളം ചിത്രങ്ങളില്‍ നിന്നാണ് ‘പഗ് ല്യാ’ ഒന്നാം സ്ഥാനത്ത് എത്തിയത്. വേള്‍ഡ് പ്രീമിയര്‍ ഫിലിം അവാര്‍ഡില്‍ അംഗീകാരം നേടുന്ന ആദ്യ ഇന്ത്യന്‍ ഭാഷാചിത്രം എന്ന പ്രത്യേകതകൂടി പഗ് ല്യാ നേടിയെടുത്തു. ലണ്ടന്‍, കാലിഫോര്‍ണിയ, ഇറ്റലി, ഓസ്ട്രേലിയ, സ്വീഡന്, ഫിലിപ്പീന്‍സ്, തുര്‍ക്കി, ഇറാന്, അര്‍ജന്റീന, ലബനന് തുടങ്ങിയ രാജ്യങ്ങളിലും ഈ ചിത്രം നിരവധി അംഗീകാരങ്ങളും, പുരസ്കാരങ്ങളും നേടിയിട്ടുണ്ട്.മികച്ച നടന് – ഗണേഷ് ഷെല്‍ക്കെ, മികച്ച നടി-പുനം ചന്ദോര്‍ക്കര്‍ .മികച്ച പശ്ചാത്തല സംഗീതം- സന്തോഷ് ചന്ദ്രന്.
നഗരത്തിലും ഗ്രാമത്തിലും വളരുന്ന രണ്ട് കുട്ടികള്‍ക്കിടയിലേക്ക് ഒരു നായ്ക്കുട്ടി കടന്നുവരുന്നതും തുടര്‍ന്നുണ്ടാകുന്ന സംഭവവികാസങ്ങളുമാണ് ‘പഗ് ല്യാ’ യുടെ ഇതിവൃത്തം. കുട്ടികളുടെ മാനസിക സംഘര്‍ഷങ്ങളും നിഷ്ക്കളങ്കതയുമാണ് ചിത്രം പറയുന്നത്. ചിത്രത്തിന്റെ സംവിധായകനും നിര്‍മ്മാതാവുമായ വിനോദ് സാം പീറ്ററിന് പുറമെ പഞ്ചാത്തല സംഗീതമൊരുക്കിയ സന്തോഷ് ചന്ദ്രന്, സംഗീത സംവിധായകന് ബെന്നി ജോണ്സണ്, ക്യാമറ ചലിപ്പിച്ച രാജേഷ് പീറ്റര്‍, കോസ്റ്റ്യൂം ഒരുക്കിയ സച്ചിന്‍കൃഷ്ണ, വിഷ്ണു കുമാര്‍ എന്നിവരും മലയാളികളാണ്.
എബ്രഹാം ഫിലിംസിന്റെ ബാനറില്‍ വിനോദ് സാം പീറ്ററാണ് ചിത്രത്തിന്റെ നിര്‍മ്മാണവും സംവിധാനവും. പി.ആര്.ഒ.- പി.ആര്.സുമേരന്‍.
Recent Comments