എമ്പുരാനൊപ്പം ക്ലാഷിനൊരുങ്ങുന്ന ഒരേ ഒരു സിനിമ, വീര ധീര ശൂരന്‍. ചിയാന്‍ വിക്രം നായകനായി എത്തുന്ന ചിത്രത്തില്‍ മലയാളികളുടെ പ്രിയ നടന് സുരാജ് വെഞ്ഞാറമൂടും ഉണ്ടാവും. സുരാജിന്റെ കരിയറിലെ ആദ്യ തമിഴ് സിനിമയാണ് വീര ധീര ശൂരന്‍. അതിലുപരി മാര്‍ച്ച് 27 സുരാജിന് മറക്കാന്‍ പറ്റാത്ത ഒരു ദിവസം കൂടിയാകും കാരണം അന്ന് റിലീസാകുന്ന രണ്ടു ചിത്രങ്ങളിലെയും മുഖ്യകഥാപാത്രങ്ങളെ ചെയ്യുന്നത് സുരാജാണ്.
എമ്പുരാനില്‍ IUF ന്റെ എതിര് പക്ഷത്തുള്ള സജനചന്ദ്രനായി പാര്‍ട്ടിയെ വിറപ്പിക്കുന്ന നേതാവാകുമ്പോള്‍ വീര ധീര ശൂരനില്‍ കണ്ണനെന്ന ലോക്കല്‍ ഗുണ്ടയായി അയാള്‍ സ്ക്രീനുകളില്‍ നിറഞ്ഞു നില്ക്കും എന്നതില്‍ സംശയമില്ല. രണ്ടു സിനിമക്കളിലും സുരാജിന്റേത് നെഗറ്റീവ് ഷെയ്ഡുള്ള കഥാപാത്രമാണെന്ന് സിനിമകളുടെ ട്രെയ്ലറില് നിന്നും വ്യക്തമാണ്.
കഴിഞ്ഞ വര്‍ഷത്തെ വിജയചിത്രങ്ങളില്‍ ഒന്നായ ‘ചിറ്റ’യുടെ സംവിധായകന് എസ് യു അരുണ്‍ കുമാറിന്റെ സംവിധാനത്തില്‍ ഒരുങ്ങുന്ന സിനിമ കൂടിയാണ് ധീര വീര ശൂരന്‍. സുരാജിനോടൊപ്പം ചിയാന്‍ വിക്രവും, എസ് ജെ സൂര്യയും സിനിമയില്‍ കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നുണ്ട്. 1 മിനിറ്റ് 45 സെക്കന്‍ഡ് ദൈര്‍ഘ്യമുള്ള ട്രെയിലറില്‍ ചിയാന്‍ വിക്രമിന്റെ ഗംഭീര അഭിനയപ്രകടനമാണ് ഹൈലൈറ്റ്. രണ്ട് ഭാഗങ്ങളുളള സിനിമായകും വീര ധീര സൂരന്. പതിവിനു വിപരീതമായി പാര്‍ട്ട് 2 ആദ്യം റിലീസ് ചെയ്ത് പിന്നീട് സിനിമയുടെ പ്രീക്വല്‍ ഇറക്കാനാകും അണിയറക്കാര്‍ പദ്ധതിയിടുന്നത്. വേറിട്ട മേയ്ക്കോവറിലാണ് വിക്രം ചിത്രത്തില്‍ ഉണ്ടാകുക. എമ്പുരാന് റിലീസ് ചെയ്യുന്നതിനൊപ്പം തന്നെയാണ് ഈ തമിഴ് ചിത്രം റിലീസ് ചെയ്യുന്നത്. അതിനാല്‍ എമ്പുരാനുമായി ക്ലാഷ് വയ്ക്കുന്ന ചിത്രത്തിന്റെ ട്രെയിലര്‍ വന്‍ പ്രതീക്ഷയാണ് ഉണ്ടാക്കുന്നത്.
ചിയാന്‍ വിക്രം നിറഞ്ഞാടുന്ന വരാനിരിക്കുന്ന ചിത്രത്തില്‍ ദുഷറ വിജയനും നിര്‍ണായക വേഷത്തിലുണ്ടാകുമ്പോള്‍ ദൃശ്യങ്ങള്‍ ഞെട്ടിക്കുന്നതാകുമെന്നും സൂചനയുണ്ട്. സിനിമയുടെ ഛായാഗ്രാഹകന്‍ തേനി ഈശ്വര്‍ ആണ്. ജി.കെ. പ്രസന്ന (എഡിറ്റിങ്), സി.എസ്. ബാലചന്ദര്‍ (കല) എന്നിവരാണ് ഈ ചിത്രത്തിലെ പ്രധാന സാങ്കേതിക വിദഗ്ധര്‍. സൗത്ത് ഇന്ത്യയിലെ പ്രമുഖ നിര്‍മ്മാണ വിതരണ കമ്പനിയായ എച്ച്ആര്‍ പിക്ചേഴ്സിന്റെ ബാനറില്‍ റിയാ ഷിബുവാണ് വീര ധീര ശൂരന്റെ നിര്‍മാണം നിര്‍വഹിക്കുന്നത്. ജി.വി. പ്രകാശ് കുമാര്‍ സംഗീത സംവിധാനം നിര്‍വഹിച്ച വീര ധീര ശൂരനിലെ കല്ലൂരം എന്ന ഗാനവും ആത്തി അടി എന്ന ഗാനവും സോഷ്യല്‍ മീഡിയയില്‍ ഇപ്പോഴും ട്രെന്‍ഡിങ് ആണ്. വീര ധീര ശൂരനിലെ ഇതിനകം റിലീസായ കല്ലൂരം എന്ന ഗാനം സോഷ്യല്‍ മീഡിയയില്‍ ഇപ്പോഴും ട്രന്‍ഡിംഗ് ആണ്. അതിന് പിന്നാലെ അടിയാത്തി എന്ന ഗാനവും എത്തിയിട്ടുണ്ട്.
Recent Comments