മലയാള സിനിമയില്‍ സര്‍വ്വകാല റെക്കാര്‍ഡോടെ ബുക്കിംഗിനു തുടക്കം കുറിച്ചു കൊണ്ട് മാര്‍ക്കോ ഇതിനോടകം ദക്ഷിണേന്ത്യന്‍ ചലച്ചിത്ര രംഗത്ത് പുതിയ തരംഗം സൃഷ്ടിച്ചിരിക്കുകയാണ്. ക്യൂബ്സ് എന്റര്ടൈന്മെന്റ്സും ഉണ്ണി മുകുന്ദന് ഫിലിംസും ചേര്‍ന്നാണ് ചിത്രം നിര്‍മ്മിച്ചിരിക്കുന്നത്. ഹനീഫ് അദേനി തിരക്കഥ രചിച്ച് സംവിധാനം ചെയ്യുന്ന മാര്‍ക്കോയുടെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തിയായി. ഡിസംബര്‍ ഇരുപതിന് ചിത്രം തീയേറ്ററുകളില്‍ പ്രദര്‍ശനത്തിനെത്തും.
വന്‍ മുതല്‍മുടക്കില്‍ ഒരുങ്ങുന്ന ചിത്രത്തിലൂടെ ഉണ്ണി മുകുന്ദന് വീണ്ടും ആക്ഷന്‍ ഹീറോ ആകുകയാണ്. സമീപകാല മലയാള സിനിമയിലെ ഏറ്റം മികച്ച ആക്ഷന്‍ വയലന്‍സ് ചിത്രം കൂടിയാണിത്. ബോളിവുഡ്ഡിലേയും കോളിവുഡ്ഡിലേയും മികച്ച ആക്ഷന്‍ കോറിയോഗ്രാഫറായ കലൈകിംഗ്സ്റ്റണാണ് ചിത്രത്തിലെ ആക്ഷന്‍ രംഗങ്ങള്‍ ഒരുക്കിയിരിക്കുന്നത്. കെ.ജി.എഫ്, സലാര്‍ ഉള്‍പ്പടെ വന്‍കിട ചിത്രങ്ങള്‍ക്ക് സംഗീതമൊരുക്കിയ രവി ബ്രസൂറിന്റെ സംഗീതവും ഈ ചിത്രത്തിന്റെ ഹൈലൈറ്റാണ്.
പാന്‍ ഇന്ത്യന്‍ സിനിമയായി അവതരിപ്പിക്കുന്ന ഈ ചിത്രം മലയാളത്തിനു പുറമേ തമിഴ്, ഹിന്ദി, തെലുങ്ക് കന്നഡ ഭാഷകളിലും ഒരുപോലെ എത്തുകയാണ്. വ്യത്യസ്തമായ നിരവധി ലൊക്കേഷനുകളാണ് ഈ ചിത്രത്തിനു പശ്ചാത്തലമായിരിക്കുന്നത്. മൂന്നാര്‍, കൊച്ചി, എഴുപുന്ന, ദുബായ്. കൊല്ലം എന്നിവിടങ്ങളിലായിട്ടാണ് ചിത്രീകരണം പൂര്‍ത്തിയായിരിക്കുന്നത്.
ഉണ്ണി മുകുന്ദനു പുറമെ ജഗദീഷ്, സിദ്ദിഖ്, ആന്‍സണ്‍ പോള്‍, കബീര്‍ദുഹാന്‍ സിംഗ്, യുക്തി തരേജ അഭിമന്യു തിലകന്, ദിനേശ് പ്രഭാകര്‍, അജിത് കോശി, മാത്യു വര്‍ഗീസ്, ഇഷാന് ഷൗക്കത്ത്, ഷാജി, സജിതാശ്രീജിത് രവി, ബിന്‍ സുബായ്, ധ്രുവ എന്നിവരും പ്രധാന താരങ്ങളാണ്. ഛായാഗ്രഹണം ചന്ദ്രു സെല്‍വരാജ്, എഡിറ്റിംഗ് ഷമീര്‍ മുഹമ്മദ്, കലാസംവിധാനം സുനില്‍ ദാസ്, ചീഫ് അസ്സോസ്സിയേറ്റ് ഡയറക്ടര്‍ സ്യമന്തക് പ്രദീപ്,
പ്രൊഡക്ഷന്‍ മാനേജര്‍ ജസ്റ്റിന് കൊല്ലം, പ്രൊഡക്ഷന്‍ എക്സിക്കുട്ടീവ് ബിനു മണമ്പൂര്‍, പ്രൊഡക്ഷന്‍ കണ്ട്രോളര് ദീപക് പരമേശ്വരന്, പി.ആര്.ഒ. വാഴൂര്‍ ജോസ്.
Recent Comments