ഉണ്ണി മുകുന്ദന് ചിത്രം മാര്‍ക്കോ വിജയകരമായി പ്രദര്‍ശനം തുടരുകയാണ്. ചിത്രത്തിന് ബോളിവുഡില്‍ വന്‍ സ്വീകാര്യതയാണ് നേടിയിരിക്കുന്നത്. എ സര്‍ട്ടിഫിക്കറ്റോടെയാണ് ചിത്രം പ്രദര്‍ശനത്തിനെത്തിയത്. സിങ്കപ്പൂരിലാകട്ടെ ചിത്രത്തിന് ആര് 21 (Restricted 21) സര്‍ട്ടിഫിക്കറ്റാണ് ലഭിച്ചത് എന്നാണ് പുതിയ റിപ്പോര്‍ട്ട്.
ഇരുപത്തിയൊന്ന് വയസ്സിന് മുകളില്‍ പ്രായമുള്ളവര്‍ക്കാണ് ചിത്രം സിങ്കപ്പൂരില്‍ കാണാനാവുക എന്നാണ് റിപ്പോര്‍ട്ടുകള്‍. വിദേശത്തുനിന്നുമാത്രം 21 കോടി രൂപയിലേറെ നേടിയിട്ടുണ്ടെന്നാണ് ബോക്സ് ഓഫീസ് കളക്ഷന്‍ റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്.
ക്യൂബ്സ് എന്റര്ടെയിന്മെന്റ്സും ഉണ്ണി മുകുന്ദന് ഫിലിംസും ചേര്‍ന്നാണ് ചിത്രം നിര്‍മ്മിച്ചിരിക്കുന്നത്. സംവിധായകന് ഹനീഫ് അദേനി തന്നെയാണ് തിരക്കഥയും നിര്‍വ്വഹിച്ചിരിക്കുന്നത്. തെലുങ്കുനടി യുക്തി തരേജയാണ് നായിക.
സിദ്ദീഖ്, ജഗദീഷ്, ആന്‍സണ്‍ പോള്‍, കബീര്‍ ദുഹാന്‍സിംഗ്, അഭിമന്യു തിലകന് എന്നിവരാണ് ചിത്രത്തിലെ മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നത്.
Recent Comments