ധ്രുവ് വിക്രം തന്റെ പുതിയ ചിത്രത്തിനായി സംവിധായകന് മാരി സെല്‍വരാജിനോടൊപ്പം ചേരുന്ന വാര്‍ത്തകള്‍ നേരത്തെ പുറത്തുവന്നിരുന്നു. ഇപ്പോഴിതാ അക്കാര്യത്തില്‍ സ്ഥിരീകരണവുമായി അണിയറപ്രവര്‍ത്തകര്‍ രംഗത്തെത്തി. ധ്രുവ് വിക്രം നായകനാകുന്ന മാരി സെല്‍വരാജ് ചിത്രത്തില്‍ അനുപമ പരമേശ്വരനാണ് നായിക.
‘എന്റെ അഞ്ചാമത്തെ ചിത്രം ഒരു പൊട്ടിത്തെറിയോടെ ആരംഭിക്കുന്നു, പാ രഞ്ജിത്ത് അണ്ണയും നീലം സ്റ്റുഡിയോസും അപ്പ്ളോസ് സോഷ്യലും എന്റെ നല്ല സുഹൃത്തായ അദിതി ആനന്ദ് എന്നിവരോടൊപ്പം പ്രവര്‍ത്തിക്കാന്‍ കഴിഞ്ഞതില്‍ അതിയായ സന്തോഷമുണ്ട്.’ മാരി സെല്‍വരാജ് ട്വിറ്ററില്‍ കുറിച്ചു.
Starting my fifth film with a banger! 🔥 Overwhelmed to be joining hands once again with @beemji Anna and @NeelamStudios_ ✨💥
Excited to be working with @ApplauseSocial and my good friend @Tisaditi 💐✨#DhruvVikram @anupamahere@nairsameer @deepaksegal @prasoon_garg… pic.twitter.com/kzXP11VmAU— Mari Selvaraj (@mari_selvaraj) March 12, 2024
ചിത്രത്തിന്റെ ആദ്യ ഷെഡ്യൂള്‍ തൂത്തുക്കുടിയില്‍ ചിത്രീകരിക്കും. തമിഴ്നാട്ടിലെ ഉള്‍നാടന്‍ ഗ്രാമങ്ങളില്‍ നിന്ന് ഒടുവില്‍ രാജ്യത്തിന്റെ പരമോന്നത കായിക ബഹുമതി നേടിയ ഒരു കായികതാരത്തിന്റെ യഥാര്‍ത്ഥ ജീവിത കഥയാണ് ചിത്രം പറയുന്നത്.
സംവിധായകന് പാ രഞ്ജിത്തിന്റെ നീലം പ്രൊഡക്ഷന്‍സ് നിര്‍മ്മിക്കുന്ന ഈ ചിത്രം ‘ആദിത്യ വര്‍മ്മ’, ‘മഹാന്’ എന്നീ ചിത്രങ്ങള്‍ക്ക് ശേഷം ധ്രുവ് വിക്രമിന്റെ മൂന്നാമത്തെ ചിത്രമായിരിക്കും. 2024 മാര്‍ച്ച് 15-ന് ചിത്രത്തിന്റെ ചിത്രീകരണം ആരംഭിക്കും. പിആര്‍ഒ പ്രതീഷ് ശേഖര്‍.
Recent Comments