തമിഴ്-തെലുങ്ക് സിനിമകളില്‍ ബാലതാരമായി അഭിനയിച്ചുതുടങ്ങിയ മാസ്റ്റര്‍ മഹേന്ദ്രന് നായകനാവുന്നു. ആക്ഷന്‍ ത്രില്ലര്‍ ചിത്രം നീലകണ്ഠന് എന്ന ചിത്രത്തിലൂടെയാണ് മഹേന്ദ്രന് നായകനാവുന്നത്. ചിത്രത്തിന്റെ ഫസ്റ്റ്ലുക്ക് പോസ്റ്റര്‍ പുറത്തു വിട്ടു.
മലയാളം, തമിഴ്, തെലുങ്ക്, കന്നഡ, ഹിന്ദി എന്നീ ഭാഷകളില്‍ ചിത്രം റിലീസ് ചെയ്യും. Essence of Karma (കര്‍മ്മത്തിന്റെ സാരം) എന്ന ടാഗ് ലൈനോടെയാണ് പോസ്റ്റര്‍ പുറത്തിറക്കിയിരിക്കുന്നത്. രാകേഷ് മാധവനാണ് രചനയും സംവിധാനവും നിര്‍വ്വഹിച്ചിരിക്കുന്നത്. എല്എസ്സ് പ്രൊഡക്ഷന്‍സ് നിര്‍മ്മിക്കുന്ന ചിത്രത്തിലെ നായികമാര്‍ യാഷ്നാ ചൗധരി, നേഹാ പത്താന് എന്നിവരാണ്. സ്നേഹാ ഉള്ളാല്‍ ശ്രദ്ധേയ വേഷം ചെയ്യുന്നു.
പ്രശാന്ത് ബീജെയാണ് സംഗീത സംവിധായകന്. ശ്രാവണ്‍ ജി കുമാര്‍ എഡിറ്റിങ്ങും ഛായഗ്രഹണവും നിര്‍വഹിക്കുന്നു . രാംകി, ബബ്ലു, പൃത്വിവിരാജ്, ശുഭ ലേഖ സുധാകര്‍, സത്യ പ്രകാശ്, ചിത്രം സീനു എന്നിവരാണ് മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. നീലകണ്ഠന് ഉടന്‍ പ്രദര്‍ശനത്തിനെത്തും. പി.ആര്.ഒ. സി. കെ. അജയ് കുമാര്‍
Recent Comments