ബാറ്റ്മിന്റണ്‍ ഗെയിമില്‍ ഇടുക്കി ഡിസ്ട്രിക്ട് വിന്നിംഗ് കപ്പ് നേടാന്‍ അത്രമേല്‍ ശ്രമം നടത്തുന്ന വെള്ളത്തൂവല്‍ ഗ്രാമത്തിലെ പതിനാറുകാരന് നിധിനിന്റെ കഥയാണ് ‘കപ്പ്’.
ആ ശ്രമത്തിലേക്ക് ഓരോ പടി മുന്നോട്ട് വെക്കുമ്പോഴും വീട്ടുകാരുടെ പിന്തുണയ്ക്കൊപ്പം പ്രതിസന്ധികളും അവനൊപ്പമുണ്ടായിരുന്നു. എങ്കിലും അവന് ശ്രമം തുടര്‍ന്നു. പക്ഷേ ഒരു മിഡില്‍ ക്ലാസ് ഫാമിലിയില്‍നിന്നും ഇത്തരത്തില്‍ പറന്നുയരണം എന്ന് ആഗ്രഹിക്കുന്ന ഒരു സാധാരണ അച്ഛന്റെ മകന് ആ സ്വപ്നം കൂടുതല്‍ വിദൂരമാകുകയാണ്. അങ്ങനെയുള്ള പ്രതിസന്ധിയില്‍ ചിലര്‍ നിധിന്റെ ജീവിതത്തിലേക്ക് കടന്നു വരുന്നു. അവിടെ അവന്റെ സ്വപ്നങ്ങള്‍ക്ക് വീണ്ടും ചിറകുമുളക്കുകയാണ്. ആ സമയം മുതല്‍ അവന്റെ എയിം ശക്തമാകുകയാണ്. ‘പക്ഷേ’…! ഈ ‘പക്ഷേ’യ്ക്കാണ് കപ്പ് എന്ന സിനിമയിലെ പ്രാധാന്യം.
നിധിന് എന്ന കഥാപാത്രമായി മാത്യു തോമസ് വേഷമിടുമ്പോള്‍, ബാബു എന്ന അച്ഛന് കഥാപാത്രത്തെ ഗുരു സോമസുന്ദരവും അമ്മയായി തുഷാര പിള്ളയും, ചേച്ചിയായി മൃണാളിനി സൂസ്സന് ജോര്‍ജ്ജും എത്തുന്നു.
കഥയില്‍ നിധിന് ഏറ്റവും വേണ്ടപ്പെട്ട ആള് ആരാണെന്നു ചോദിച്ചാല്‍, അത് ബേസില്‍ അവതരിപ്പിക്കുന്ന റനീഷ് എന്ന കഥാപാത്രമാണ്. മുഴുനീള കഥാപത്രമായി ബേസില്‍ എത്തുമ്പോള്‍, വളരെ പ്രധാപ്പെട്ട വ്യത്യസ്തമായ റോളില്‍ നമിത പ്രമോദും കേന്ദ്ര കഥാപാത്രങ്ങള്‍ ആകുന്നു. മാത്യുവിന് നായികമാര്‍ രണ്ടാണ്, അനിഖ സുരേന്ദ്രനും പുതുമുഖം റിയാ ഷിബുവും.
കാര്‍ത്തിക് വിഷ്ണു, ആനന്ദ് റോഷന്, ജൂഡ് ആന്തണി ജോസഫ്, സന്തോഷ് കീഴാറ്റൂര്‍, ഐ വി ജുനൈസ്, അല്‍ത്താഫ് മനാഫ്, മൃദുല്‍ പാച്ചു, രഞ്ജിത്ത് രാജന്, ചെമ്പില്‍ അശോകന്, ആല്വിന് ജോണ്‍ ആന്റണി, നന്ദു പൊതുവാള്, നന്ദിനി ഗോപാലകൃഷ്ണന് തുടങ്ങിയവരാണ് മറ്റ് താരങ്ങള്‍.
അനന്യ ഫിലിംസിന്റെ ബാനറില്‍ ആല്വിന് ആന്റണി & എയ്ഞ്ചലീന മേരി നിര്‍മ്മിച്ച് അല്‍ഫോണ്‍സ് പുത്രന് അവതരിപ്പിക്കുന്ന ചിത്രമായ കപ്പ്. സഞ്ജു വി സാമുവലാണ് സംവിധായകന്.
ബാറ്റ്മിന്റനെ പ്രതിപാദിക്കുന്ന ആദ്യ മലയാള സിനിമയായ കപ്പിന്റെ കഥ എഴുതിയിരിക്കുന്നത് സംവിധായകന് തന്നെയാണ്. തിരക്കഥ അഖിലേഷ് ലതാരാജും ഡെന്‍സണ്‍ ഡ്യൂറോമും ചേര്‍ന്ന് നിര്‍വഹിച്ചിരിക്കുന്നു
മനോഹരമായ 6 ഗാനങ്ങള്‍ ആണ് ‘കപ്പി’ല്‍ ഉള്ളത്. ഷാന്‍ റഹ്മാന്റെ സംഗീതത്തില്‍ 4 ഗാനങ്ങള്‍ക്ക് മനു മഞ്ജിത്തും ഒരു ഗാനം ആര്‍സിയും വരികള്‍ ചിട്ടപ്പെടുത്തിയിരിക്കുന്നു. മറ്റൊരു ഗാനം എത്ര കേട്ടാലും മതിവരാത്ത ഒരു പഴയ ഗാനത്തിന്റെ പുതിയ വേര്‍ഷന്‍ ആണ്. പി ആര് ഒ : വാഴൂര്‍ ജോസ് & മഞ്ജു ഗോപിനാഥ്. സ്റ്റില്‍സ് : സിബി ചീരന്‍.
Recent Comments