മമ്മൂട്ടിയെ കേന്ദ്രകഥാപാത്രമാക്കി നിസാം ബഷീര്‍ സംവിധാനം ചെയ്ത റോഷാക്ക് തീയേറ്ററുകളിലെത്തിയിട്ട് മണിക്കൂറുകളേയാകുന്നുള്ളൂ. ത്രില്ലിംഗ് എക്സ്പീരിയന്‍സ് എന്നാണ് ചിത്രത്തെക്കുറിച്ച് ആദ്യം പുറത്ത് വരുന്ന റിപ്പോര്‍ട്ട്. എന്നാല്‍ ചിത്രം കണ്ടിറങ്ങിയവരില്‍ ഏറെപ്പേരും ആദ്യം അന്വേഷിച്ചത് റോഷാക്ക് എന്ന പദത്തിന്റെ അര്‍ത്ഥമായിരുന്നു. ഇതിനുവേണ്ടിയുള്ള ഗുഗിള്‍ സെര്‍ച്ച് ചെയ്തവരും ഏറെയാണ്.
റോഷാക്ക് എന്ന പദത്തിന്റെ അര്‍ത്ഥം അറിയുന്നതിന് മുമ്പ്, ആദ്യം ഹെര്‍മന്‍ റോഷാക്ക് ആരാണെന്നറിയണം. സ്വിസ് പൗരനായ ഹെര്‍മന്‍ റോഷാക്ക് ഒരു സൈക്കോളജിസ്റ്റായിരുന്നു. മാനസിക പ്രശ്നങ്ങളുമായി തന്റെ അടുക്കല്‍ എത്തിയവരുടെ ഉപബോധ മനസ്സിലുള്ള കാര്യങ്ങള്‍ മനസ്സിലാക്കാന്‍ അദ്ദേഹം നടത്തിയ ശാസ്ത്രീയപഠനമാണ് പില്ക്കാലത്ത് റോഷാക്ക് എന്ന പേരില്‍ പ്രസിദ്ധമായി തീര്‍ന്നത്.
വെള്ള പേപ്പറില്‍ ആദ്യം മഷി കുടയും. എന്നിട്ട് ആ പേപ്പര്‍ രണ്ടായി മടക്കും. അപ്പോള്‍ ഒരു രേഖാചിത്രം ആ പേപ്പറില്‍ തെളിയും. തന്റെ മുന്നിലുള്ള രോഗിയോട് ആ ഇമേജിനെക്കുറിച്ച് ചോദിച്ചറിയും. നോര്‍മലായ ഒരാളാണ് അതിനെക്കുറിച്ച് പറയുന്നതെങ്കില്‍ തന്റെ മുന്നില്‍ തെളിയുന്ന രൂപത്തെക്കുറിച്ച് വ്യക്തമായി അദ്ദേഹം പറയും. എന്നാല്‍ മാനസിക പ്രശ്നങ്ങളുള്ളവര്‍ ചില ഉത്തരങ്ങള്‍ ക്രമമായി ആവര്‍ത്തിച്ചുകൊണ്ടിരിക്കും. ഉദാഹരണമായി അവര്‍ ആ രൂപത്തില്‍ മൃഗങ്ങളെ മാത്രമാണ് കാണുകയും പറയുകയും ചെയ്യുന്നതെങ്കില്‍ അത് സ്കിറ്റ്സോഫ്രീനിയ (Schizophrenia) എന്ന മാനസിക രോഗാവസ്ഥയുടെ ലക്ഷണമായി ഹെര്‍മന്‍ റോഷാക്ക് കണ്ടു. ഇങ്ങനെ പത്തുതരം കാര്‍ഡുകളാണ് ഈ ശാസ്ത്രീയ പഠനരീതിക്കായി ഹെര്‍മന്‍ റോഷാക്ക് ഉപയോഗിച്ചത്. അതുവഴി രോഗികളുടെ ഉപബോധമനസ്സിലെ കാര്യങ്ങള്‍ പുറത്തുകൊണ്ടുവരാന്‍ കഴിയുമെന്ന് ഹെര്‍മന്‍ റോഷാക്ക് ശാസ്ത്രീയമായി തെളിയിച്ചു. ഈ പഠനരീതിയാണ് യഥാര്‍ത്ഥത്തില്‍ റോഷാക്ക്.
Recent Comments