ഹെല്‍ത്ത് ഇന്‍ഷുറന്‍സ് ക്ലെയിം ഇല്ലാത്ത കാരണങ്ങള്‍ പറഞ്ഞു തിരസ്കരിക്കുന്നത് പതിവ് കാഴ്ചയാണ്.
തിമിര ശസ്ത്രക്രിയയുടെ ചികിത്സാച്ചെലവ് പൂര്‍ണമായും അനുവദിക്കാതെ ക്ലെയിം നിരസിച്ച ഇന്‍ഷുറന്‍സ് കമ്പനിയുടെ നടപടിക്കെതിരെ പിഴ ചുമത്തി എറണാകുളം ജില്ല ഉപഭോക്തൃ തര്‍ക്ക പരിഹാര കോടതി. ഹെല്‍ത്ത് ഇന്‍ഷുറന്‍സ് ക്ലെയിം ഇല്ലാത്ത കാരണങ്ങള്‍ പറഞ്ഞു തിരസ്കരിക്കുന്നത് പതിവ് കാഴ്ചയാണ്.
പൂര്‍ണ്ണമായ ഇന്‍ഷുറന്‍സ് തുകയും നഷ്ടപരിഹാരവും കോടതി ചെലവും ഉപഭോക്താവിന് നല്‍കണമെന്ന് കോടതി നിര്‍ദേശിച്ചു.
എറണാകുളം, മൂവാറ്റുപുഴ സ്വദേശി സാബു യു, ഓറിയന്റല്‍ ഇന്‍ഷുറന്‍സ് കമ്പനിക്കെതിരെ സമര്‍പ്പിച്ച പരാതിയിലാണ് കോടതിയുടെ ഉത്തരവ്.
ഓറിയന്റല്‍ ഇന്‍ഷുറന്‍സ് കമ്പനിയുടെ ഹാപ്പി ഫ്ലോട്ടര്‍ മെഡിക്ലെം പോളിസിയില്‍ പരാതിക്കാരന്റെ ഇന്‍ഷൂറന്‍സ് പ്രിമീയം രണ്ട് ലക്ഷം രൂപ വരെയാണ്. ഇന്‍ഷുറന്‍സ് കാലയളവില്‍ പരാതിക്കാരന്റെ ഭാര്യയുടെ വലതു കണ്ണില്‍ തിമിര ശസ്ത്രക്രിയ സ്വകാര്യ ആശുപത്രിയില്‍ വച്ച് നടത്തി. 95,410/- രൂപ ചികിത്സാ ചെലവായി. എന്നാല്‍, ഇന്‍ഷുറന്‍സ് തുക ഭാഗികമായി മാത്രമാണ് കമ്പനി അനുവദിച്ചത്.
ഇന്‍ഷൂറന്‍സ് കമ്പനിയുടെ ഈ നടപടിയാണ് പരാതിക്കാരന് ഇന്‍ഷുറന്‍സ് ഓംബുഡ്സ്മാന് മുമ്പാകെ ചോദ്യം ചെയ്തത്. ഓംബുഡ്സ്മാന് പരാതിക്കാരന്റെ പരാതി തള്ളിക്കളഞ്ഞു. തുടര്‍ന്നാണ് നഷ്ടപരിഹാരവും കോടതി ചെലവും നല്‍കണമെന്നാവശ്യപ്പെട്ട് ഉപഭോക്തൃ കോടതിയെ സമീപിച്ചത്. പോളിസി നിബന്ധനകള്‍ പ്രകാരമാണ് തുക വെട്ടിക്കുറച്ചതെന്ന് എതിര് കക്ഷിയായ ഇന്‍ഷൂറന്‍സ് കമ്പനി കോടതി മുമ്പാകെ ബോധിപ്പിച്ചു.
ലെന്‍സ്, കണ്ണട, കോണ്ടാക്ട് ലെന്‍സ് എന്നിവ ഇന്‍ഷുറന്‍സ് പരിരക്ഷയുടെ പരിധിയില്‍ വരില്ലെന്നും ഇന്‍ഷുറന്‍സ് നിബന്ധനപ്രകാരം ‘റീസണബിള്‍ & കസ്റ്റമറി ചാര്‍ജസ്’ നല്‍കാനാവില്ലെന്ന് എതിര്‍കക്ഷി പറഞ്ഞു.
Recent Comments