തെലുങ്ക് സിനിമയിലൂടെയാണ് മേഘ്നാരാജിന്റെ അരങ്ങേറ്റമെങ്കിലും മലയാളികള്‍ക്കും അവര്‍ സുപരിചിതയാണ്. വിനയന്റെ സെന്‍സേഷണല്‍ ചിത്രമായ യക്ഷിയും ഞാനിലൂടെയുമാണ് അവര്‍ മലയാളത്തിലേയ്ക്ക് എത്തുന്നത്. മലയാള സിനിമാസംഘടനകള്‍ ഒന്നടങ്കം വിനയന് അപ്ര്യാപിത വിലക്ക് ഏര്‍പ്പെടുത്തിയിരുന്ന ഒരു ഘട്ടത്തില്‍ മലയാളത്തില്‍നിന്ന് താരനിരക്കാരെ കിട്ടാതെവന്ന സാഹചര്യത്തിലാണ് തെലുങ്കില്‍നിന്നും അദ്ദേഹം നായികയായി മേഘ്നാരാജിനെ അവതരിപ്പിച്ചത്. അതുകൊണ്ടുതന്നെ അവരുടെ വരവും ഏറെ ആഘോഷിക്കപ്പെട്ടിരുന്നു. അവര്‍ക്ക് കരിയര്‍ ബ്രേക്ക് കൊടുത്ത ചിത്രം വി.കെ.പിയുടെ ബ്യൂട്ടിഫുള്‍ ആയിരുന്നു. തുടര്‍ന്ന് നിരവധി മലയാള ചിത്രങ്ങളില്‍ അവര്‍ സാന്നിദ്ധ്യം അറിയിച്ചുകൊണ്ടിരുന്നു.
ഇതിനിടെ മേഘ്നാരാജ് വിവാഹിതയായി. നടനും നിര്‍മ്മാതാവുമായിരുന്നു ചിരഞ്ജീവി സര്ജ്ജയായിരുന്നു വരന്. മേഘ്ന നിറവയറോടെ ഇരിക്കുമ്പോഴായിരുന്നു ചിരഞ്ജീവിയുടെ അപകടമരണം. മാസങ്ങള്‍ക്കുശേഷം അവര്‍ക്കൊരു മകന് പിറന്നു- റയാന്. ഇക്കാലയളവിലെല്ലാം മേഘ്ന സിനിമയില്‍നിന്നും അകന്നു നില്‍ക്കുകയായിരുന്നു. ഇപ്പോഴിതാ പുതിയ സിനിമയുടെ പ്രഖ്യാപനവുമായി എത്തിയിരിക്കുന്നതും മേഘ്നയാണ്. ശബ്ദ എന്നാണ് ചിത്രത്തിന്റെ പേര്. മികച്ച നടിക്കുള്ള കര്‍ണ്ണാടക സര്‍ക്കാരിന്റെ പുരസ്ക്കാരം മേഘ്നയ്ക്ക് നേടിക്കൊടുത്ത ഇരുവുഡെല്ലവ ബിട്ടു എന്ന ചിത്രത്തിന്റെ സംവിധായകന് കന്തരാജ് കണല്ലി ഒരുക്കുന്ന ചിത്രമാണ് ശബ്ദ. ചിത്രത്തിന്റെ കൂടുതല്‍ വിവരങ്ങള്‍ വൈകാതെ പ്രഖ്യാപിക്കുമെന്നും മേഘ്ന ട്വിറ്ററില്‍ കുറിച്ചു.
View this post on Instagram
Recent Comments