സച്ചി ഓര്‍മ്മയായിട്ട് ഇന്ന് നൂറ്റി ഇരുപത്തിമൂന്ന് ദിവസങ്ങളാവുകയാണ്. പലരും സച്ചിയെ മറന്നു തുടങ്ങിയിരിക്കുന്നു. അത് തെറ്റല്ല. കാരണം മറവി മനുഷ്യന്റെ വലിയ അനുഗ്രഹങ്ങളിലൊന്നാണ്. എന്നാല്‍ സച്ചിയെ മറക്കാത്ത ചിലരുണ്ട്. അദ്ദേഹത്തിന്റെ ഓര്‍മ്മകളില്‍ ഇന്നും ജീവിക്കുന്ന ചിലര്‍. അവരിലൊരാളാണ് സേതു.
സച്ചി-സേതു എന്ന ഇരട്ടപ്പേരുകാരെ മലയാളി പ്രേക്ഷകര്‍ ആദ്യം ശ്രദ്ധിക്കാന്‍ തുടങ്ങിയത് തിരക്കഥകൃത്തുക്കള്‍ എന്ന നിലയിലായിരുന്നു. എന്നാല്‍ അതിനുമുമ്പേ അവര്‍ സുഹൃത്തുക്കളായിരുന്നു. സേതുവിന്റെ വക്കീല്‍ ആഫീസിലെ വാടകക്കാരനായിട്ടാണ് സച്ചിയുടെ കടന്നുവരവ്. സിനിമയാണ് സച്ചിയുടെയും സേതുവിന്റെയും സ്വപ്നമെന്ന് തിരിച്ചറിഞ്ഞ നിമിഷം മുതല്‍ ഇരുവരും ഒരുമിക്കാന്‍ തീരുമാനിച്ചതാണ്. ചോക്കലേറ്റിലൂടെ തുടങ്ങിയ ആ കൂട്ടുകെട്ട് റോബിന്‍ഹുഡ്, മേക്കപ്പ്മാന്, സീനിയേഴ്സ്, ഡബിള്‍സ് വരെ സുദൃഢമായി തുടര്‍ന്നു. പിന്നീട് ഇരുവരും വേര്‍പിരിഞ്ഞു. എഴുത്തിന്റെ പാതയില്‍ വേറിട്ട് സഞ്ചരിക്കാന്‍ അവരെടുത്ത തീരുമാനമായിരുന്നു അതിനു പിന്നില്‍. അപ്പോഴും മനസ്സുകൊണ്ട് അവര്‍ ഒന്നായിരുന്നു. സ്വന്തമായി സിനിമകള്‍ സംവിധാനം ചെയ്തുതുടങ്ങിയപ്പോഴും അവരുടെ സൗഹൃദം കൂടുതല്‍ കരുത്താര്ജ്ജിച്ചതേയുള്ളൂ. സ്വന്തം സിനിമകളുടെ ചിന്തകള്‍ ആദ്യം പങ്കുവച്ചത് അവരിരുവരും തന്നെയായിരുന്നു. ഒടുവില്‍ ആരോടും ഒന്നും പറയാതെ, ആരെയും കാത്തുനില്‍ക്കാതെ സച്ചി വിടപറയുമ്പോള്‍ ഏകനാകുന്നത് സേതുവാണ്. സച്ചിയുമൊത്തുള്ള നല്ല ഓര്‍മ്മകളെ ഓര്‍ത്തെടുക്കുകയാണ് സേതു. ഇന്നോളം ആരോടും പങ്കുവയ്ക്കാത്ത ചില കാര്യങ്ങളും സേതു കാന്‍ചാനലിനോട് തുറന്നു പറയുന്നുണ്ട്.
ധ്രുവത്തിലെ മമ്മൂക്കയെ പെട്ടെന്ന് ഓർത്തെടുക്കാൻ കഴിയുന്നത്
Recent Comments