ഹൃദു ഹാറൂണ്‍, അഷ്കര്‍ അലി, മിദൂട്ടി, അര്‍ജ്യോ, പ്രീതി മുകുന്ദന് എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി നവാഗതനായ ഫൈസല്‍ ഫസിലുദ്ദീന്‍ സംവിധാനം ചെയ്യുന്ന ‘മേനേ പ്യാര് കിയ’യുടെ ചിത്രീകരണം ചങ്ങനാശ്ശേരിയില്‍ ആരംഭിച്ചു. നിര്‍മ്മാതാവ് സഞ്ജു ഉണ്ണിത്താന് സ്വിച്ചോണ്‍ കര്‍മ്മം നിര്‍വ്വഹിച്ചപ്പോള്‍ മഫത്ത്ലാല് ഇന്‍ഡസ്ട്രീസ് സിഇഒ രഘുനാഥ് ബാലകൃഷ്ണന് ആദ്യ ക്ലാപ്പടിച്ചു.
ജിയോ ബേബി, ശ്രീകാന്ത് വെട്ടിയാര്‍, റിഡിന് കിംഗ്സിലി, ത്രികണ്ണന്‍, മിമി ഗോപി, ബോക്സര്‍ ദിനാ, ജഗദീഷ് ജനാര്ദ്ദനന്, ജീവിത റെക്സ്, ബിബിന്‍ പെരുമ്പിള്ളി തുടങ്ങിയവരാണ് മറ്റു പ്രമുഖ താരങ്ങള്‍.
സ്റ്റാര്‍ എന്ന തമിഴ് ചിത്രത്തിലെ നായികാ വേഷത്തിലൂടെയും ‘ആസൈ കൂടൈ’ എന്ന സൂപ്പര്‍ ഹിറ്റ് മ്യൂസിക് വീഡിയോയിലെ പ്രകടനത്തിലൂടെയും ശ്രദ്ധനേടിയ പ്രീതി മുകുന്ദന്റെ ആദ്യത്തെ മലയാള ചിത്രമാണ് ‘മേനേ പ്യാര് കിയ’. ‘മുറ’ എന്ന ചിത്രത്തിനു ശേഷം ഹൃദു ഹാറൂണ്‍ നായകനാകുന്ന ചിത്രമാണ് ‘മേനേ പ്യാര് കിയ’.
മികച്ച വിജയം നേടിയ ‘മന്ദാകിനി’ എന്ന ചിത്രത്തിനു ശേഷം’ സ്പയര്‍ പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ സഞ്ജു ഉണ്ണിത്താന് നിര്‍മ്മിക്കുന്ന ഈ റൊമാന്റിക് കോമഡി ത്രില്ലര്‍ ചിത്രത്തിന്റെ ഛായാഗ്രഹണം ഡോണ്‍പോള്‍ പി നിര്‍വ്വഹിക്കുന്നു. സംവിധായകനായ ഫൈസല്‍ ഫസിലുദീന്‍, ബില്‍കെഫ്സല്‍ എന്നിവര്‍ ചേര്‍ന്നാണ് ചിത്രത്തിന്റെ തിരക്കഥ രചിച്ചിരിക്കുന്നത്.
ഛായാഗ്രഹണം- ഡോണ്‍പോള്‍ പി, സംഗീതം- അജ്മല്‍ ഹസ്ബുള്ള, എഡിറ്റിംഗ്- കണ്ണന് മോഹന്‍, എക്സിക്യൂട്ടീവ് പ്രൊഡ്യൂസര്‍- ബിനു നായര്‍, പ്രൊഡക്ഷന്‍ കണ്ട്രോളര്- ശിഹാബ് വെണ്ണല, കലാസംവിധാനം- സുനില്‍ കുമാരന്, ചീഫ് അസ്സോസിയേറ്റ് ഡയറക്ടര്‍- രാജേഷ് അടൂര്‍, കോസ്റ്റ്യൂംസ്- അരുണ്‍ മനോഹര്‍, മേക്കപ്പ്- ജിത്തു പയ്യന്നൂര്‍, സൗണ്ട് ഡിസൈന്‍- രംഗനാഥ് രവി, സംഘട്ടനം- കലൈ കിംങ്സണ്‍, പ്രൊജക്റ്റ് ഡിസൈനര്‍- സൗമ്യത വര്‍മ്മ, ഡിഐ- ബിലാല്‍ റഷീദ്, അസ്സോസിയേറ്റ് ഡയറക്ടര്‍- അശ്വിന് മോഹന്‍, ഷിഹാന്‍ മുഹമ്മദ്, വിഷ്ണു രവി, സ്റ്റില്‍സ്- ഷൈന്‍ ചെട്ടികുളങ്ങര, പ്രൊഡക്ഷന്‍ എക്സിക്യൂട്ടിവ്- വിനോദ് വേണുഗോപാല്‍, ആന്റണി കുട്ടമ്പുഴ, ഡിസൈന്‍- യെല്ലോ ടൂത്സ്, വിതരണം- സ്പയര്‍ പ്രൊഡക്ഷന്‍സ്, അഡ്മിനിസ്ട്രേഷന് ആന്റ് ഡിസ്ട്രിബൂഷന്‍ ഹെഡ്- പ്രദീപ് മേനോന്, പിആര്‍ഒ- എഎസ് ദിനേശ്.
Recent Comments