മേപ്പടിയാന്റെ തിരക്കഥാകൃത്തും സംവിധായകനുമായ വിഷ്ണുമോഹന്റെ വിവാഹനിശ്ചയം കഴിഞ്ഞു. ബി.ജെ.പി. സംസ്ഥാന ഉപാദ്ധ്യക്ഷന്‍ എ.എന്‍. രാധാകൃഷ്ണന്റെ മകള്‍ അഭിരാമിയാണ് പ്രതിശ്രുത വധു. ഇന്ന് രാവിലെ ആലുവയിലുള്ള എ.എന്‍. രാധാകൃഷ്ണന്റെ വീട്ടില്‍ വച്ചായിരുന്നു മോതിരം മാറ്റല്‍ ചടങ്ങ് നടന്നത്. അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും ചടങ്ങില്‍ സംബന്ധിച്ചു. സിനിമയില്‍നിന്ന് നടന് ഉണ്ണി മുകുന്ദനും സംവിധായകന് മേജര്‍ രവിയും പങ്കെടുത്തു. വിവാഹം സെപ്തംബര്‍ 3 ന് ചേരാനെല്ലൂരില്‍ നടക്കും. സിവില്‍ സര്‍വ്വീസ് പരീക്ഷയ്ക്ക് തയ്യാറെടുക്കുകയാണ് അഭിരാമി.
ധ്രുവത്തിലെ മമ്മൂക്കയെ പെട്ടെന്ന് ഓർത്തെടുക്കാൻ കഴിയുന്നത്
Recent Comments