സിനിമയിലേക്ക് പുതിയ കാല്‍വെപ്പുമായി എത്തിയിരിക്കുകയാണ് ലണ്ടനില്‍ നിന്നും മെറി പോള്‍ എന്ന യുവനടി. തിരുവല്ല സ്വദേശിനിയും നടനും നിര്‍മ്മാതാവുമായ വിനുപോളിന്റെ സഹോദരിയാണ് മെറി പോള്‍.
ആര്.വി എന്റര്‍ടെയിന്‍മെന്‍സിന്റെ ബാനറില്‍ രാജേഷ് കുമാര്‍, വിശാഖ് വിശ്വനാഥന് ചേര്‍ന്ന് നിര്‍മിച്ച് രാജേഷ് കുമാര്‍ സംവിധാനം ചെയ്യുന്ന പുതിയ ഹിന്ദി ചിത്രത്തിലൂടെയാണ് മെറി അരങ്ങേറ്റം കുറിച്ചിരിക്കുന്നത്.
ചിത്രത്തിന്റെ ഷൂട്ടിംഗ് ഊട്ടി, ഡല്‍ഹി, ബിഹാര്‍,ജമ്മു കാശ്മീര്‍, മൂന്നാര്‍ എന്നിവടങ്ങളിലായി നടക്കുന്നു. പുതുമുഖ താരങ്ങള്‍ക്ക് പ്രത്യേക പരിഗണന കൊടുത്ത ചിത്രം കൂടിയാണിത്. ജിനു എന്ന് വിളിപ്പേരുള്ള മെറി മികച്ച വേഷങ്ങള്‍ക്കായി കാത്തിരിക്കുകയാണിപ്പോള്‍.
Recent Comments