5W മുതല്‍ 120W വരെ ചാര്‍ജിങ് വേഗത നല്കുന്ന സ്മാര്‍ട്ട്ഫോണുകള്‍ ഇന്ന് വിപണിയില്‍ ലഭ്യമാണ്. ഈ ഫോണുകള്‍ ചാര്‍ജ്ജ് ചെയ്യപ്പെടണമെങ്കില്‍ ഒന്നുകില്‍ ചാര്‍ജിംഗ് പോഡിന്റെയോ അല്ലെങ്കില്‍ ചാര്‍ജ്ജിംഗ് സ്റ്റാന്റിന്റെയോ മുകളിലായിരിക്കണം. ഈ പോരായ്മ മറികടക്കാന്‍ MI ഒരു പുതിയ വയര്‍ലെസ്സ് ചാര്‍ജ്ജിംഗ് ടെക്നോളജി അവതരിപ്പിച്ചിരിക്കുകയാണ്. ഈ ഡിവൈസിന്റെ സഹായത്താല്‍ അഞ്ച് മീറ്റര്‍ ചുറ്റളവിനുള്ളില്‍ ഇരിക്കുകയോ ഉപയോഗിക്കുകയോ ചെയ്യുന്ന സ്മാര്‍ട്ട് ഫോണുകള്‍ 5W വേഗത്തില്‍ ചാര്‍ജ്ജ് ചെയ്യാന്‍ കഴിയും.
144 ആന്റിനകള്‍ അടങ്ങുന്ന ഒരു ചാര്‍ജിങ് ഹബ്ബിന്റെ സഹായത്താലാണ് ചാര്‍ജ് ചെയ്യേണ്ട ഡിവൈസുകളുടെ സ്ഥാനം നിര്‍ണയിക്കുന്നതും ചാര്‍ജ് ആകുന്നതും. ഒരു റൂമിനുള്ളലാണ് ഈ വയര്‍ലെസ് ചാര്‍ജ്ജര്‍ ഘടിപ്പിക്കുന്നതെന്നിരിക്കട്ടെ, ആ മുറിയുടെ ഭിത്തിയോ ഫര്‍ണീച്ചറുകളോ വ്യക്തികളോ ഒന്നും ഈ ടെക്നോളജി വഴി ചാര്‍ജ്ജ് ചെയ്യാന്‍ തടസ്സമാകുന്നില്ല.
വ്യാവസായികാടിസ്ഥാനത്തില്‍ എന്ന് മുതലാണ് ഈ ടെക്നോളജി ലഭ്യമാകുന്നത് എന്ന് എംഐ വ്യക്തമാക്കിയിട്ടില്ല. എന്നാലും സ്മാര്‍ട് ഫോണുകളെ മാറ്റി മറിക്കാന്‍ ഉതകുന്ന കണ്ടുപിടിത്തമാണ് ഇതെന്ന കാര്യത്തില്‍ സംശയമില്ല.
Recent Comments