മിമിക്രി കലാകാരന്മാരുടെ കൂട്ടായ്മയായ MAA യിലെ അംഗങ്ങള്‍ ചേര്‍ന്ന് ഇന്നലെ നടന് സുരേഷ് ഗോപിയുടെ ജന്മദിനം ആഘോഷിച്ചു. തൃശൂരിലെ ഒരു പരിപാടിയില്‍ പങ്കെടുത്ത ശേഷം കുടുംബത്തോടൊപ്പം ഇന്നലെ രാത്രിതന്നെ സുരേഷ്ഗോപി എറണാകുളത്ത് എത്തിയിരുന്നു. ഹയാത്ത് ഹോട്ടലിലായിരുന്നു താമസം. ഇതിനിടെയാണ് ഇന്നലെ വൈകി നാദിര്‍ഷ, ടിനിടോം, കലാഭവന്‍ ഷാജോണ്‍, കലാഭവന്‍ പ്രജോദ്, നോബി, ഷാജു ശ്രീധര്‍ തുടങ്ങിയവര്‍ ഹോട്ടലിലെത്തി അദ്ദേഹത്തിന് ജന്മദിന ആശംസകള്‍ നേര്‍ന്നത്. ഒപ്പം കേക്ക് മുറിച്ച് ചടങ്ങ് ഗംഭീരമാക്കി.
മിമിക്രി കലാകാരന്മാരുടെ സംഘടയ്ക്ക് തന്റെ അഡ്വാന്സില്നിന്ന് രണ്ട് ലക്ഷം രൂപ വീതം കഴിഞ്ഞ മൂന്ന് തവണയായി അദ്ദേഹം നല്‍കിയിരുന്നു. സംഘടനയോട് കാട്ടുന്ന അദ്ദേഹത്തിന്റെ കരുതലും സ്നേഹവുമാണ് MAA അംഗങ്ങളെ സുരേഷ്ഗോപിയുടെ അടുത്തെത്തിച്ചതും അദ്ദേഹത്തിന്റെ ജന്മദിനം ആഘോഷമാക്കാന്‍ പ്രേരിപ്പിച്ചതും. ജൂണ്‍ 26 നാണ് സുരേഷ്ഗോപിയുടെ ജന്മദിനം.
Recent Comments