വയനാട് ഉരുൾപൊട്ടൽ ദുരന്തത്തിന്റെ പശ്ചാത്തലത്തിൽ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് മിമിക്രി ആർട്ടിസ്റ്റ്സ് അസോസിയേഷൻ (MAA ) അഞ്ച് ലക്ഷം രൂപ സംഭാവന നൽകി. സാംസ്കാരിക വകുപ്പ് മന്ത്രി സജി ചെറിയാന്റെ സാന്നിധ്യത്തിലാണ് അസോസിയേഷൻ്റെ പ്രസിഡന്റായ നാദിർഷാ തുക കൈമാറിയത് . ഭാരവാഹികളായ ഷാജോൺ, കലാഭവൻ പ്രജോദ് , ദേവിചന്ദന എന്നിവരും ഒപ്പമുണ്ടായിരുന്നു.
ചൂരൽമലയിലുണ്ടായ ഉരുൾപൊട്ടലിനെ തുടർന്ന് ദുരന്ത ഭൂമിയായി മാറിയ വയനാടിനുവേണ്ടി ലോകത്തിന്റെ പല ഭാഗങ്ങളിൽ നിന്നുള്ള സിനിമ പ്രവർത്തകർ സഹായഹസ്തം നീട്ടുകയുണ്ടായി. അവരോടൊപ്പം മിമിക്രി ആർട്ടിസ്റ്റുകളുടെ സംഘടനയും രംഗത്ത് വന്നിരിക്കുകയാണ്.
Recent Comments