നടി ആന്‍ ആഗസ്റ്റിനും നിര്‍മ്മാണരംഗത്തേയ്ക്ക് കടക്കുന്നു. മിറാമര്‍ ഫിലിംസ് എന്നാണ് ബാനറിന്റെ പേര്. വിജയ് ബാബുവിന്റെ നിര്‍മ്മാണ കമ്പിനിയായ ഫ്രൈഡേ ഫിലിം ഹൗസുമായി ചേര്‍ന്ന് ആന്‍ ആഗസ്റ്റിന് നിര്‍മ്മിക്കുന്ന ആദ്യ ചിത്രമാണ് അബ്ബബ്ബ. തന്റെ സോഷ്യല്‍ മീഡിയ പേജ് വഴി ആന്‍ തന്നെയാണ് ഈ വിവരം പങ്കുവച്ചിരിക്കുന്നത്.
View this post on Instagram
അബ്ബബ്ബ കന്നഡ സിനിമയാണ്. കെ.എം. ചൈതന്യയാണ് ചിത്രത്തിന്റെ സംവിധായകന്. കന്നഡത്തിലെ പ്രമുഖ യുവതാരങ്ങളായ ലികിത് ഷെട്ടിയും അമൃത അയ്യരുമാണ് ലീഡ് റോള്‍ ചെയ്യുന്നത്. അജയ് രാജ്, താണ്ഡവ്, ധനരാജ് എന്നിവരാണ് മറ്റ് താരങ്ങള്‍. മനോഹര്‍ ജോഷിയാണ് ക്യാമറാമാന്. പ്രണോയ് പ്രകാശാണ് എക്സിക്യൂട്ടീവ് പ്രൊഡ്യൂസര്‍.
Recent Comments