ലോക സുന്ദരി മത്സരത്തിനും മിസ്സ് യൂണിവേഴ്സ് മത്സരത്തിനുമപ്പുറം ലോകം ഉറ്റു നോക്കുന്ന ഏറ്റവും വലിയ സൗന്ദര്യ മത്സരമാണ് ‘മിസ്സ് ഗ്രാന്‍ഡ് ഇന്റര്‍നാഷണല്‍’ സൗന്ദര്യ മത്സരം. 2022 ഒക്ടോബര്‍ 25ന് ഇന്‍ഡോനേഷ്യയിലെ ബാലിയില്‍ വച്ചു നടക്കുന്ന ഈ മത്സരത്തില്‍ ഇന്ത്യയില്‍ നിന്നുള്ള സൗന്ദര്യ റാണിയെ തിരഞ്ഞെടുക്കുന്നതിനുള്ള ‘മിസ്സ് ഗ്രാന്‍ഡ് ഇന്റര്‍നാഷണല്‍ ഇന്ത്യ’ ഷോ ഡയറക്ടര്‍ ആയി പ്രശസ്ത ഫാഷന്‍ കോറിയോഗ്രാഫര്‍ ശ്യാം ഖാന് ആണ് തിരഞ്ഞെടുക്കപ്പെട്ട മലയാളി ഷോ ഡയറക്ടര്‍.
പത്തു വര്‍ഷത്തോളമായി ഇന്ത്യയിലെ വിവിധ സൗന്ദര്യ മത്സരങ്ങളില്‍ ഷോ ഡയറക്ടര്‍ ആയും കൊറിോഗ്രാഫര് ആയും പ്രവര്‍ത്തിച്ച ശ്യം ഖാനെ ഇപ്പോള്‍ തേടിയെത്തിയിരിക്കുന്നത് ഓരോ മലയാളിക്കും അഭിമാനിക്കാവുന്ന ഒന്നാണ്.
ഫാഷന്‍ മേഖലയോട് ഉണ്ടായിരുന്ന പാഷന് ഒന്ന് കൊണ്ട് മാത്രമാണ് എഞ്ചിനീയര്‍ ആയിരുന്ന ശ്യാം ഖാന് പിന്നീട് ഫാഷന്‍ ഷോ കൊറിയോഗ്രാഫറായും ഷോ ഡയറക്ടറായും പ്രവര്‍ത്തിച്ചു തുടങ്ങിയത്. പിന്നീടങ്ങോട്ട് ഒട്ടനവധി ഷോയില്‍ തന്റെ സാന്നിധ്യം അറിയിക്കുകയുമുണ്ടായി.
‘ഗ്ലാമനന്ഡ്’ എന്ന കമ്പനിയുടെ കീഴില്‍ വരുന്ന എല്ലാ ഇന്റര്‍നാഷണല്‍ മത്സരങ്ങളും ഡയറക്ട് ചെയ്തിരുന്നത് ഇദ്ദേഹമാണ്. ആ വഴിയിലൂടെ തന്നെയാണ് ഇപ്പോള്‍ ഈ മികച്ച അവസരം അദ്ദേഹത്തിന് ലഭിച്ചതും. കേരളത്തില്‍ നിന്നും ആദ്യമായിട്ടാവും ഒരാള്‍ ഇങ്ങനൊരു മത്സരത്തിനായി ഡയറക്ടറായി തിരഞ്ഞെടുക്കപ്പെടുന്നത്.
85 രാജ്യങ്ങളിലെ സുന്ദരിമാര്‍ മത്സരിക്കുന്ന അഴകിന്റെ വേദിയില്‍ ഇന്ത്യന്‍ സുന്ദരിയെ വിജയപഥത്തിലെത്തിക്കുക എന്ന വലിയ ഉത്തരവാദിത്വമാണ് ശ്യാം ഖാനുള്ളത്. കൊല്ലം സ്വദേശിയായ ശ്യാം ഖാന് ഇപ്പോള്‍ ഡല്‍ഹിയിലാണ് താമസിക്കുന്നത്.
-പി. ശിവപ്രസാദ്
Recent Comments