ഭാര്യ സുചിത്രയ്ക്ക് പിറന്നാള്‍ ആശംസകള്‍ നേര്‍ന്ന് മോഹന്‍ലാല്‍. ‘എല്ലാ സ്നേഹവും നിറഞ്ഞ ഒരു ദിവസം ആശംസിക്കുന്നു. ജന്മദിനാശംസകള്, പ്രിയപ്പെട്ട സുചി.’ സുചിത്രയ്ക്കൊപ്പമുള്ള ചിത്രവും കുറിപ്പിനൊപ്പം താരം പങ്കുവച്ചു.
View this post on Instagram
‘ഹാപ്പി ബര്‍ത്ത് ഡേ ബ്യൂട്ടിഫുള്‍ മാമാ’ എന്നായിരുന്നു മകള്‍ വിസ്മയ കുറിച്ചത്. അമ്മയ്ക്കും സഹോദരന് പ്രണവിനുമൊപ്പമുള്ള ചിത്രവും കുറിപ്പിനൊപ്പം വിസ്മയ പങ്കുവച്ചു.
View this post on Instagram
1988 ഏപ്രില്‍ 28 നാണ് മോഹന്‍ലാലും സുചിത്രയും വിവാഹിതരായത്. തമിഴ് സിനിമ നിര്‍മ്മാതാവ് കെ. ബാലാജിയുടെ മകളാണ് സുചിത്ര. പ്രണവ് മോഹന്‍ലാല്‍, വിസ്മയ മോഹന്‍ലാല്‍ എന്നിവര്‍ മക്കളാണ്.
പൃഥ്വിരാജ് ചിത്രം എമ്പുരാനും തരുണ്‍ മൂര്‍ത്തി ചിത്രം എല്‍ 360 എന്നിവയാണ് മോഹന്‍ലാലിന്റെ പുതിയ പ്രോജക്ടുകള്‍.
Recent Comments