ലോക ഫുട്ബോളിന് പിന്തുണ അറിയിക്കുന്ന ഏതെങ്കിലും ഒരു പരിപാടി ചെയ്യണമെന്നുള്ളത് മോഹന്‍ലാലിന്റെ വലിയ സ്വപ്നങ്ങളില്‍ ഒന്നായിരുന്നു. കാരണം ലാലും ഒരു വലിയ ഫുട്ബോള്‍ ആരാധകനാണ്. തന്റെ ഈ ആഗ്രഹം അദ്ദേഹം സുഹൃത്ത് കൂടിയായ ടി.കെ. രാജീവ് കുമാറിനോട് പറഞ്ഞു. പിന്നീട് അവര്‍ക്കിടയില്‍ നടന്ന പല കൂടിക്കാഴ്ചകളിലും ഇതൊരു ചര്‍ച്ചാവിഷയമായി. മ്യൂസിക് വിഡിയോ എന്നൊരാശയം മുന്നോട്ട് വച്ചത് രാജീവ്കുമാറായിരുന്നു. ലാലിനും അതിഷ്ടമായി. ലാല്‍ പച്ചക്കൊടി കാട്ടിയതോടെ ആന്റണി പെരുമ്പാവൂര്‍തന്നെ മ്യൂസിക് വീഡിയോ നിര്‍മ്മിക്കാന്‍ മുന്നോട്ട് വന്നു.
മോഹന്‍ലാല്‍ ആദ്യമായി സംവിധാനം ചെയ്യുന്ന ബറോസിന്റെ ഷൂട്ടിംഗ് ഇടവേളകളിലാണ് മ്യൂസിക് വീഡിയോയുടെ ചിത്രീകരണവും നടന്നത്. മലപ്പുറത്തുമാത്രം ഒരാഴ്ചയോളം ഷൂട്ടിംഗ് ഉണ്ടായിരുന്നു. കൊച്ചിയില്‍ മൂന്ന് ദിവസവും. പനമ്പിള്ളി നഗറിലെ ഫുട്ബോള്‍ അക്കാദമി ഗ്രൗണ്ടില്‍ നടന്ന ഷൂട്ടിലാണ് ലാലും പങ്കെടുത്തത്. പത്ത് ദിവസംകൊണ്ട് ഷൂട്ടിംഗ് പൂര്‍ത്തിയായി. സുധീപ് ഇളമണ്ണായിരുന്നു ആ കാഴ്ചകള്‍ ക്യാമറയിലേയ്ക്ക് പകര്‍ത്തിയത്.
മ്യൂസിക് വീഡിയോയ്ക്ക് വേണ്ടിയുള്ള വരികളെഴുതിയത് കൃഷ്ണദാസ് പങ്കിയായിരുന്നു. ഈണം പകര്‍ന്നത് ഹിഷാം അബ്ദുള്‍ വഹാബും. മോഹന്‍ലാലാണ് ആ ഗാനം ആലപിച്ചത്.
കഴിഞ്ഞ ദിവസം ഖത്തറില്‍ നടന്ന ചടങ്ങില്‍വച്ച് മ്യൂസിക് വീഡിയോ മോഹന്‍ലാല്‍ ലോഞ്ച് ചെയ്തു. ടി.കെ. രാജീവ് കുമാറും സന്നിഹിതനായിരുന്നു.
ഫിഫയുടെ ഔദ്യോഗിക വെബ്സൈറ്റില്‍ ഈ മ്യൂസിക് വീഡിയോ ഉള്‍പ്പെടുത്തും. ഇത് സംബന്ധിച്ച ചര്‍ച്ചകളും നടന്നുവരുന്നു. ഇതാദ്യമായാണ് ഇന്ത്യയിലെതന്നെ ഒരു സൂപ്പര്‍താരം ഫുട്ബോളിന്റെ പ്രൊമോഷനുവേണ്ടി ഒരു മ്യൂസിക് വീഡിയോ ചെയ്തിരിക്കുന്നത്.
Follow Us on Google News
Recent Comments