ബി. ഉണ്ണികൃഷ്ണന് സംവിധാനം ചെയ്യുന്ന ആറാട്ടിന്റെ ഷൂട്ടിംഗിനായി മോഹന്‍ലാല്‍ ഊട്ടിയിലെത്തി. നീണ്ട നാളുകള്‍ക്കുശേഷമാണ് ലാല്‍ ഊട്ടിയില്‍ എത്തുന്നത്. ഊട്ടിയില്‍ ലൗഡെയ്ലിനടുത്തായി ലാലിന് സ്വന്തം വീടുണ്ട്. ഊട്ടിയിലെത്തിയാല്‍ അവിടെയാണ് അദ്ദേഹം താമസിക്കുന്നത്. ജനുവരി 22 ന് തന്നെ ലാല്‍ ഊട്ടിയിലെത്തിയിരുന്നു. ഷൂട്ടിംഗ് തുടങ്ങിയത് ഇന്നാണ്.
ഒരു പാട്ട് സീന്‍ ചിത്രീകരിക്കാനായിട്ടാണ് ഉണ്ണികൃഷ്ണനും സംഘവും ഊട്ടിയിലേക്ക് വന്നത്. മോഹന്‍ലാലിനെ കൂടാതെ രവികുമാറും സീതയുമാണ് ഗാനരംഗത്ത് അഭിനയിക്കുന്നത്. ലാലിന്റെ അച്ഛനായി രവികുമാറും അമ്മയായി സീതയും വേഷമിടുന്നു.
ലാലിന്റെ അരങ്ങറ്റ ചിത്രമായ തിരനോട്ടത്തില്‍ രവികുമാറും അഭിനയിച്ചിട്ടുണ്ട്. അതിനുശേഷം ഇരുവരും ഒരുമിച്ചത് 1980 ല്‍ പുറത്തിറങ്ങിയ മദ്രാസിലെ മോനിലാണ്. 41 വര്‍ഷങ്ങളുടെ ഇടവേളയ്ക്ക് ശേഷമാണ് അവര്‍ ആറാട്ടിനുവേണ്ടി ഒരുമിക്കുന്നത്.
മുമ്പ് ബ്ലെസി സംവിധാനം ചെയ്ത തന്മാത്രയില് ലാലിന്റെ മുറപ്പെണ്ണായി അഭിനയിച്ചത് സീതയാണ്.
മൂന്ന് ദിവസത്തെ ഊട്ടിയിലെ ചിത്രീകരണത്തിനുശേഷം ‘ആറാട്ട്’ എറണാകുളത്തേയ്ക്ക് ഷിഫ്റ്റ് ചെയ്യും. ക്ലൈമാക്സ് പോര്‍ഷനുകള്‍ ചിത്രീകരിക്കുന്നത് എറണാകുളത്താണ്. ഫെബ്രുവരി 10 ഓടെ ഷൂട്ടിംഗ് പാക്കപ്പാകും.
Recent Comments