പ്രളയത്തില്‍ പെട്ടുപോയവരെ രക്ഷിക്കാന്‍ രക്ഷാപ്രവര്‍ത്തനത്തില്‍ ഏര്‍പ്പെട്ട് മരണത്തിന് കീഴടങ്ങിയ കോഴിക്കോട് സ്വദേശി ലിനുവിന്റെ സ്വപ്നമായിരുന്നു സ്വന്തമായി ഒരു വീട് എന്നത്. സ്വന്തം കുടുംബാംഗങ്ങളെപ്പോലെ തന്നെ മറ്റുള്ളവരേയും സ്നേഹിച്ച ലിനുവിന്റെ സ്വപ്നം സാക്ഷാല്ക്കരിച്ചിരിക്കു കയാണ് മോഹന്‍ലാലിന്റെ ജന്മദിനത്തില്
വിശ്വശാന്തി ഫൗണ്ടേഷന്. ഫൗണ്ടേഷന്റെ ശാന്തിഭവനം പദ്ധതിയില്‍പ്പെടുന്ന രണ്ടാമത്തെ വീട് ലിനുവിനുവേണ്ടിയാണ് നിര്‍മ്മിച്ചിരിക്കുന്നത്. അദ്ദേഹത്തിന്റെ നിര്യാണത്തെത്തുടര്‍ന്ന് വിശ്വശാന്തി പ്രവര്‍ത്തകര്‍ കുടുംബത്തെ സന്ദര്‍ശിക്കുകയും വീട് നിര്മ്മിച്ചുനല്കാന് തീരുമാനിക്കുകയുമായിരുന്നു. മോഹന്‍ലാലും സുചിത്ര മോഹന്‍ലാലും ചേര്‍ന്ന് പുതിയ വീടിന്റെ താക്കോല്‍ ലിനുവിന്റെ കുടുംബാംഗങ്ങള്‍ക്ക് കൈമാറി. ചടങ്ങില്‍ വിശ്വശാന്തി മാനേജിംഗ് ഡയറക്ടര്‍ മേജര്‍ രവി, ഡയറക്ടര്‍ സജീവ് സോമന്, ആന്റണി പെരുമ്പാവൂര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
സാമൂഹിക ഉന്നനമനം ലക്ഷ്യമാക്കി ഒട്ടവനധി ജീവകാരുണ്യപ്രവര്‍ത്തനങ്ങള്‍ കേരളത്തിനകത്തും പുറത്തും നടത്തിവരുന്ന ഫൗണ്ടേഷന്റെ ശാന്തിഭവനം പദ്ധതിയിലൂടെ അര്‍ഹാരായവര്‍ക്ക് സ്വന്തമായി ഒരു വീട് നല്‍കുക എന്നതാണ്.
Recent Comments