വിഖ്യാത എഴുത്തുകാരനും സംവിധായകനും തിരക്കഥാകൃത്തുമായ എം.ടി. വാസുദേവന്‍ നായരുടെ ചെറുകഥകളെ ആസ്പദമാക്കി നിര്‍മ്മിക്കുന്ന വെബ് സീരീസില്‍ മോഹന്‍ലാലും ഭാഗമാകുന്നതായി അറിയുന്നു. ആ സീരീസും പ്രിയദര്‍ശന്‍തന്നെ സംവിധാനം ചെയ്തേക്കും. ഇതു സംബന്ധിച്ച പ്രാഥമിക ചര്‍ച്ചകള്‍ നടന്നുകഴിഞ്ഞതായി അറിയുന്നു.
നേരത്തേ എം.ടിയുടെ 9 ചെറുകഥകളാണ് വെബ് സീരീസിന്റെ ഭാഗമായതെങ്കില്‍ മോഹന്‍ലാലിന്റെ വരവോടുകൂടി അത് പത്തിലേയ്ക്ക് ഉയര്‍ന്നിട്ടുണ്ട്. എം.ടിയുടെ ശിലാലിഖിതം എന്ന ചെറുകഥയെ അടിസ്ഥാനമാക്കി ചെയ്യുന്ന സീരീസും പ്രിയദര്ശന് സംവിധാനം ചെയ്യുമെന്ന് നേരത്തെ സ്ഥിരീകരിച്ചിരുന്നു. അതിന് പിറകെയാണ് മോഹന്‍ലാലും ഈ സീരീസിലേയ്ക്ക് എത്തുന്നത്. ഇതോടെ എം.ടി. സീരീസ് ശക്തമായ നിര്‍മ്മാണ സംരംഭമായി മാറിയിട്ടുണ്ട്. നെറ്റ്ഫ്ളിക്സാണ് ഈ വെബ് സീരീസ് നിര്‍മ്മിക്കുന്നത്.
മലയാളത്തില്‍ ആദ്യമായിട്ടാണ് ഒരു വെബ്സീരീസ് ഒരുങ്ങുന്നുവെന്ന പ്രത്യേകതയും ഉണ്ട്. രവീന്ദ്രനാഥ് ടാഗോര്‍ കഥകളെ അധീകരിച്ചാണ് മുമ്പ് ഒരു വെബ് സീരീസ് ഇറങ്ങിയിട്ടുള്ളത്.
എം.ടി. വെബ് സീരീസിലെ ആദ്യ ചിത്രം പൂര്‍ത്തിയായി. അഭയം തേടി… വീണ്ടും എന്ന ചെറുകഥയ്ക്ക് ചലച്ചിത്രഭാഷ്യം ചമച്ചിരിക്കുന്നത് സന്തോഷ് ശിവനാണ്. സിദ്ധിഖാണ് പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ചത്.
ജയരാജ്, ശ്യാമപ്രസാദ് തുടങ്ങിയവരും ഈ വെബ്സീരീസിന്റെ ഭാഗമാകുന്നതായി അറിയുന്നു. സെപ്തംബര്‍ അവസാനം ഷൂട്ടിംഗ് തുടങ്ങുമെന്നാണ് വിവരം. എം.ടി. വാസുദേവന്‍ നായര്‍ തന്നെയാണ് ഈ വെബ് സീരീസിനുവേണ്ടി തിരക്കഥകള്‍ എഴുതുന്നതും.
Recent Comments