ജനുവരി 3ന് മലയാളത്തിന്റെ പ്രിയ സംവിധായകന് സത്യന് അന്തിക്കാടിന്റെ പിറന്നാളാണ്. മലയാളികള്‍ക്ക് മറക്കാന്‍ കഴിയാത്ത കോംബോകളില്‍ ഒന്നാണ് മോഹന്‍ലാല്‍ -സത്യന് അന്തിക്കാട് കോംബോ. ഇവരുടെ കൂട്ടുകെട്ടിലുള്ള ചിത്രങ്ങള്‍ എന്നും മലയാളികള്‍ ഇരുകൈയ്യും നീട്ടി സ്വീകരിച്ചവയാണ്. മോഹന്‍ലാലിന്റെ ഉടമസ്ഥതയിലുള്ള ആശീര്‍വാദ് സിനിമാസിന് വേണ്ടിയും സത്യന് നിരവധി ചിത്രങ്ങള്‍ സംവിധാനം ചെയ്തിട്ടുണ്ട്. പിറന്നാള്‍ ദിനത്തില്‍ താനും മോഹന്‍ലാലും വീണ്ടും ഒന്നിക്കുകയാണ് എന്ന വാര്‍ത്ത വെളിപ്പെടുത്തിയിരിക്കുകയാണ് സത്യന് അന്തിക്കാട്.
‘ഞാന്‍ അടുത്ത പ്രോജക്ട് ചെയ്യുന്നത് മോഹന്‍ലാലിന് വേണ്ടിയാണ്. ആന്റണി പെരുമ്പാവൂരിന്റെ നിര്‍മാണത്തില്‍ ആശീര്‍വാദ് സിനിമാസിന്റെ ബാനറിലായിരിക്കും ചിത്രമെത്തുന്നത്. ഒഫീഷ്യലായി അനൗണ്‍സ് ചെയ്തിട്ടില്ല എന്ന് മാത്രം.’
‘കഥയിലേക്ക് പ്രവേശിച്ചിട്ടേയുള്ളു. ഒരു മൂന്ന് നാല് മാസത്തിനുള്ളില്‍ എക്സിക്യൂട്ട് ചെയ്യാന്‍ കഴിയും എന്ന് വിചാരിക്കുന്നു. ഒരു സാധാരണക്കാരന്റെ ജീവിതഗന്ധിയായ കഥയാണ് ചിത്രം പറയുന്നത്. എന്നിരുന്നാലും ഇത്തവണ ഒരു പുതുമയുള്ള അവതരണമാണ് ഞാന്‍ പ്ലാന്‍ ചെയ്യുന്നത്.’ സത്യന് അന്തിക്കാട് പറഞ്ഞു.
ആശീര്‍വാദിന്റെ തന്നെ എന്നും എപ്പോഴുമാണ് ഇരുവരും ഒന്നിച്ച ഒടുവിലായി പുറത്തുവന്ന ചിത്രം. ഈ അടുത്ത് ഇരുവരും കോഴിക്കോടുള്ള നടന് മാമൂക്കോയയുടെ വീട് സന്ദര്‍ശിക്കുകയും ചെയ്തിരുന്നു.
Recent Comments