മോഹന്‍ലാല്‍- ജീത്തുജോസഫ് ചിത്രത്തിന് പേരിട്ടു. 12th Man. ഇന്നലെ വൈകുന്നേരം നടന്ന സൂം മീറ്റിംഗിനൊടുവിലാണ് ചിത്രത്തിന്റെ ടൈറ്റില്‍ കണ്‍ഫോം ചെയ്യുന്നത്. ഇന്ന് രാവിലെ അനൗണ്‍സ് ചെയ്യുകയായിരുന്നു.
ലൈഫ് ഓഫ് ജോസൂട്ടിക്കുശേഷം മറ്റൊരാളുടെ തിരക്കഥയില്‍ ജീത്തുജോസഫ് സംവിധാനം ചെയ്യുന്ന ചിത്രംകൂടിയാണ് 12th Man. കെ.ആര്. കൃഷ്ണകുമാറാണ് 12th Man നുവേണ്ടി കഥയും തിരക്കഥയും സംഭാഷണവും എഴുതുന്നത്.
‘കൃഷ്ണകുമാര്‍ എന്റെ സുഹൃത്താണ്. ജേര്‍ണലിസം പാസായെങ്കിലും അടിസ്ഥാനപരമായി ഒരു ബിസ്സിനസുകാരനാണ്. അദ്ദേഹവുമായി ഒരു പ്രൊജക്ട് ചെയ്യാനുള്ള ചര്‍ച്ചകള്‍ കഴിഞ്ഞ രണ്ട് വര്‍ഷമായി നടന്നുവരികയാണ്. ആദ്യം വേറൊരു സിനിമയാണ് ചെയ്യാനിരുന്നത്. അത് പക്ഷേ ഈ പാന്‍ഡമിക് സിറ്റ്വേഷനില്‍ ചെയ്യാന്‍ പറ്റിയ സിനിമയല്ല. അങ്ങനെയാണ് ഈ സബ്ജക്ടിനെക്കുറിച്ചുള്ള ചര്‍ച്ചകള്‍ വീണ്ടും സജീവമാകുന്നത്. ലാലേട്ടനോടും തോട്ട് പറഞ്ഞു. തോട്ട് അദ്ദേഹത്തിനുമിഷ്ടമായി. തിരക്കഥ പൂര്‍ത്തിയായിട്ട് ആലോചിക്കാമെന്ന് അദ്ദേഹം പറഞ്ഞു. പിന്നീട് തിരക്കഥ പൂര്‍ത്തിയാക്കി. അത് വായിച്ച് കേട്ടശേഷം ലാലേട്ടനും ആന്റണിയും ഒരേപോലെ സമ്മതം മൂളുകയായിരുന്നു.’ ജീത്തു തുടര്‍ന്നു.
‘മിസ്റ്ററിയാണ് ഈ സിനിമ. ഒരുപാട് കഥാപാത്രങ്ങളുമില്ല. ഈ പാന്‍ഡമിക്ക് സിറ്റ്വേഷനില്‍ ഷൂട്ട് ചെയ്യാവുന്ന സിനിമയാണ്. ലൊക്കേഷനും ഫിക്സ് ചെയ്തു. കുളമാവിലുള്ള ഒരു റിസോര്‍ട്ടാണ് പ്രധാന ലൊക്കേഷന്‍. ഗവണ്മെന്റ് പെര്മിഷന് കിട്ടിയാലുടന്‍ ചിത്രീകരണമാരംഭിക്കും.’ ജീത്തു പറഞ്ഞു.
ഒരു വീട്. മഞ്ഞുമൂടിയ പര്വ്വതചെരിവാണ് പശ്ചാത്തലം. ചുറ്റിനും ഇരുളാണ്. ബള്‍ബില്‍നിന്നുള്ള പ്രകാശം വീണിരിക്കുന്നത് വീടിന്റെ പ്രധാന വാതിലിലും രണ്ട് ജനല്പാളിയിലേക്കുമാണ്. രണ്ട് വശത്തുമുള്ള ജനല്പാളികളുടെ പിന്നിലായി അഞ്ചഞ്ച് വീതം നിഴല്‍ രൂപങ്ങള്‍. പ്രധാന വാതിലിനു പിന്നിലും ഒരു നിഴല്‍രൂപം കാണാം. അവിടേക്ക് നടന്നടുക്കുന്ന മറ്റൊരു വലിയ നിഴല്‍രൂപം. വലതുവശം ചരിഞ്ഞുള്ള ആ നിഴല്‍രൂപം ലാലിന്റേതാണെന്ന് വ്യക്തം. അങ്ങനെ ആകെ 12 പേര്. ടൈറ്റില്‍ പോസ്റ്റര്‍ നല്കുന്ന സൂചനകള്‍ ഇതൊക്കെയാണ്.
ദൃശ്യം ഒന്നിന്റെയും രണ്ടിന്റെയും സ്വപ്നതുല്യമായ വിജയത്തിനുശേഷം ആശിര്‍വാദ് സിനിമാസ് തന്നെയാണ് ഈ ജീത്തുചിത്രവും നിര്‍മ്മിക്കുന്നത്. ആശിര്‍വാദ് റിലീസാണ് ചിത്രം പ്രദര്‍ശനത്തിനെത്തിക്കുന്നത്. ദൃശ്യം 2 ലെ സാങ്കേതിക പ്രവര്‍ത്തകരെ തന്നെയാണ് ഏതാണ്ട് ഈ സിനിമയിലും നിലനിര്‍ത്തിയിരിക്കുന്നത്. ഛായാഗ്രാഹകന്‍ സതീഷ് കുറുപ്പാണ്. പ്രൊഡക്ഷന്‍ കണ്ട്രോളര് സിദ്ധുപനയ്ക്കലും ഫിനാന്‍സ് കണ്ട്രോളര് മനോഹരന് കെ. പയ്യന്നൂരുമാണ്. രാജീവ് കോവിലകത്തിനാണ് ആര്‍ട്ടിന്റെ ചുമതല. വി.എസ്. വിനായക് എഡിറ്റിംഗും ലിന്റ ജീത്തു കോസ്റ്റിയൂമും മേക്കപ്പ് ജിതേഷ് പൊയ്യയും നിര്‍വ്വഹിക്കുന്നു. ബെനറ്റ് എം. വര്‍ഗീസാണ് നിശ്ചല ഛായാഗ്രാഹകന്‍.
Recent Comments