സുഖചികിത്സയുമായി ബന്ധപ്പെട്ട് ഗുരുകൃപയിലുള്ള മോഹന്‍ലാല്‍ 20 ന് അവിടെ വിടും. 19 ന് ചികിത്സ പൂര്‍ത്തിയാകുമെന്ന് മാനേജിംഗ് ഡയറക്ടര്‍ കൃഷ്ണദാസ് കാന്‍ ചാനലിനോട് പറഞ്ഞു.
കഴിഞ്ഞ ദിവസം ഗുരുകൃപയില്‍ നടന്ന ഒരു പൂജാച്ചടങ്ങില്‍ ലാല്‍ പങ്കെടുക്കുന്ന ചിത്രങ്ങള്‍ ചില സോഷ്യല്‍ മീഡിയയിലൂടെ പ്രചരിച്ചിരുന്നു. അത് ഞങ്ങളുടെ അനുമതിയോടെ സംഭവിച്ചതല്ല. പൂജാച്ചടങ്ങിലെ മുഖ്യ കാര്‍മ്മികന്റെ പരികര്‍മ്മി അദ്ദേഹത്തിന്റെ മൊബൈല്‍ ഫോണില്‍ പകര്‍ത്തിയ ചിത്രങ്ങളാണത്. ഒട്ടും ആശാസ്യകരമായ നടപടിയൊന്നുമല്ല അത്. ഗുരുകൃപയില്‍ ലാലിന്റെ ചികിത്സയുമായി ബന്ധപ്പെട്ട ഒരു ചിത്രങ്ങളും ആര്‍ക്കും നല്‍കിയിട്ടില്ല. കാന്‍ ചാനലിനല്ലാതെ. കൃഷ്ണദാസ് പറഞ്ഞു.20 ന് ഗുരുകൃപ വിടുന്ന ലാല്‍ 25 ന് ദൃശ്യത്തിന്റെ രണ്ടാംഭാഗത്തില്‍ ജോയിന്‍ ചെയ്യും.
Recent Comments