കേരളത്തിലെ എല്ലാ പഞ്ചായത്തുകളിലേയും പ്രകൃതിരമണീയമായ സ്ഥലങ്ങള്‍, ചരിത്രപസിദ്ധമായ ഇടങ്ങള്‍, പ്രത്യേകതകള്‍ നിറഞ്ഞ കാര്യങ്ങള്‍ തുടങ്ങിയവ ഉള്‍ക്കൊള്ളിച്ചുകൊണ്ടുള്ള ടൂറിസം വകുപ്പിന്റെ പുതിയ മൊബൈല്‍ ആപ്ലിക്കേഷനാണ് മോഹന്‍ലാല്‍ കഴിഞ്ഞ ദിവസം ലോഞ്ച് ചെയ്തത്.
കോവളം റാവീസ് ഹോട്ടലില്‍ നടന്ന ചടങ്ങില്‍ ടൂറിസം മന്ത്രി മുഹമ്മദ് റിയാസും പങ്കെടുത്തു.
ഓരോ പഞ്ചായത്തിലേയും ആളുകള്‍ക്ക് അവരവരുടെ പ്രദേശത്തുള്ള വിവരങ്ങള്‍ ഈ ആപ്പിലൂടെ പങ്കുവെക്കാന്‍ സാധിക്കും. പ്രകൃതി രമണീയമായതും ചരിത്രപ്രധാനമായതുമായ സ്ഥലങ്ങളും ഇതുവരെ കണ്ടെത്താത്ത സ്ഥലങ്ങളും ആപ്പില്‍ ഉള്‍പ്പെടുത്താന്‍ സാധിച്ചിട്ടുണ്ടെന്ന് മന്ത്രി മുഹമ്മദ് റിയാസ് പറഞ്ഞു.
യാത്രികന് വേണ്ട എല്ലാവിധ സൗകര്യങ്ങളും വിരല്‍തുമ്പില്‍ ലഭിക്കുന്നതാണ് കേരള ടൂറിസത്തിന്റെ പുതിയ ആപ്പെന്നും മുഹമ്മദ് റിയാസ് വ്യക്തമാക്കി.
ഗോഡ്സ് ഓണ്‍ കണ്ട്രി എന്നറിയപ്പെടുന്ന കേരളത്തില്‍ ഇനിയും കണ്ടെത്തപ്പെടേണ്ട ഒരുപാട് ഇടങ്ങളുണ്ട്. അവ കണ്ടെത്താന്‍ സഹായിക്കുന്ന ആപ്പ് ലോഞ്ച് ചെയ്യാന്‍ സാധിച്ചതില്‍ വളരെയധികം സന്തോഷമുണ്ടെന്ന് മോഹന്‍ലാല്‍ പറഞ്ഞു. ടൂറിസം വകുപ്പിന്റെ പുതിയ പദ്ധതിക്ക് താരം എല്ലാവിധ ആശംസകളും നല്കി.
Recent Comments