അല്‍പ്പം മുമ്പാണ് മോഹന്‍ലാല്‍ തന്റെ പുതിയ ചിത്രത്തിന്റെ അനൗണ്‍സ്മെന്റ് ഫെയ്സ് ബുക്ക് പേജിലൂടെ നടത്തിയത്. അനൂപ് മേനോനാണ് പുതിയ ചിത്രത്തിന്റെ സംവിധായകന്. ചിത്രത്തിന് കഥയും തിരക്കഥയും സംഭാഷണവും ഒരുക്കുന്നത് അനൂപാണ്. തിരുവനന്തപുരത്തിന് പുറമേ കൊല്‍ക്കത്തയും ഷില്ലോംഗുമാണ് പ്രധാന ലൊക്കേഷനുകള്‍. ടൈംലെസ് മൂവീസിന്റെ ബാനറില്‍ അരുണ്‍ ചന്ദ്രകുമാറും സുജിത്തും ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്. ഇത്രയും വിവരങ്ങളാണ് അനൂപിനും നിര്മ്മാതാക്കള്ക്കുമൊപ്പമുള്ള പടം പങ്കുവച്ചുകൊണ്ട് അദ്ദേഹം ഫെയ്സ് ബുക്കില്‍ കുറിച്ചത്.
അനൂപ് മേനോന് സംവിധാനം ചെയ്യുന്ന മൂന്നാമത്തെ ചിത്രമാണ് ഇത്. കിംഗ്ഫിഷ്, പദ്മ എന്നിവയാണ് മറ്റു ചിത്രങ്ങള്‍. മോഹന്ലാലിനുവേണ്ടിയാണ് അനൂപ് ആദ്യമായി തിരക്കഥ എഴുതിയതും. 2008 ല്‍ പുറത്തിറങ്ങിയ പകല്‍ നക്ഷത്രങ്ങള്‍ എന്ന രാജീവ് നാഥിന്റെ ചിത്രത്തിനുവേണ്ടിയായിരുന്നു അത്. പകല്‍ നക്ഷത്രങ്ങള്ക്കുമുമ്പ് റോക്ക് ആന്റ് റോള്‍ എന്ന ചിത്രത്തില്‍ അനൂപ് മേനോന് മോഹന്‍ലാലിനൊപ്പം അഭിനയിച്ചിട്ടുമുണ്ട്. ഗ്രാന്റ് മാസ്റ്റര്‍, കനല്, മുന്തിരിവള്ളികള്‍ തളിര്‍ക്കുമ്പോള്‍, വെളിപാടിന്റെ പുസ്തകം, ബിഗ് ബ്രദര്‍ എന്നിവയാണ് അനൂപ് മേനോന് മോഹന്‍ലാലിനോടൊപ്പം അഭിനയിച്ച ചിത്രങ്ങള്‍.
അനൂപ് മേനോന്റെ മോഹന്‍ലാല്‍ ചിത്രം ഈ വര്‍ഷം തന്നെ ഷൂട്ടിംഗ് നടക്കും. അതിന് മുന്നോടിയായി ചിത്രത്തിലെ താരങ്ങളെയും സാങ്കേതിക പ്രവര്‍ത്തകരെയും കണ്ടെത്തും. സംഗീതത്തിന് ഏറെ പ്രാധാന്യമുള്ള ചിത്രം കൂടിയാണിത്. ഇന്ന് രാവിലെ സത്യന് അന്തിക്കാട് ചിത്രത്തിന്റെ ലൊക്കേഷനില്‍ പോയാണ് അനൂപും നിര്‍മ്മാതാക്കളും ലാലിനെ കണ്ടതും പിന്നാലെ പ്രൊജക്ട് അനൗണ്‍സ് ചെയ്യപ്പെട്ടതും.
Recent Comments