ടൊയോട്ട വെല്‍ഫയര്‍, മേഴ്സിഡസ് ബെന്‍സ് ഉള്‍പ്പെടെയുള്ള ഏറ്റവും മികച്ച വാഹനങ്ങളാണ് മോഹന്‍ലാലിന്റെ പക്കലുള്ളത്. ഇപ്പോഴിതാ ലൊക്കേഷനുകളില്‍നിന്ന് ലൊക്കേഷനുകളിലേയ്ക്കുള്ള യാത്രയ്ക്കായി ഒരു പുതിയ കാരവന്‍കൂടി മോഹന്‍ലാലിന്റെ വാഹനശേഖരത്തിലേയ്ക്ക് എത്തിയിരിക്കുകയാണ്. സാമൂഹിക മാധ്യമങ്ങളിലാണ് മോഹന്‍ലാലിന്റെ കാരവന്റെ ചിത്രങ്ങള്‍ പ്രത്യക്ഷപ്പെട്ടിരിക്കുന്നത്.
എറണാകുളം ആര്.ടി.ഒയ്ക്ക് കീഴില്‍ 2255 എന്ന തന്റെ ഇഷ്ട നമ്പറില്‍ സ്വകാര്യ വാഹനമായി രജിസ്റ്റര്‍ ചെയ്ത് സ്വന്തമാക്കിയിരിക്കുകയാണ് മോഹന്‍ലാല്‍. ബ്രൗണ്‍ നിറത്തിലുള്ള വാഹനത്തിന് കൂടുതല്‍ അഴകേകാന്‍ വശങ്ങളില് വലിയ ഗ്രാഫിക്സ് സ്റ്റിക്കറുകളും നല്കി അലങ്കരിച്ചിരിക്കുന്നു. മുന്‍നിര വാണിജ്യ വാഹന നിര്‍മ്മാതാക്കളായ ഭാരത് ബെന്‍സിന്റെ 1017 ബസ് ഷാസിയിലാണ് കാരവന് ഒരുക്കിയിരിക്കുന്നത്. കിടപ്പുമുറിയുള്‍പ്പെടെയുള്ള അടിസ്ഥാന സൗകര്യങ്ങളുമായാണ് ഈ വാഹനം ഒരുക്കിയിരിക്കുന്നതെന്നാണ് വിവരം.
Recent Comments