ട്രാവന്‍കൂര്‍ കോര്‍ട്ട് ഹോട്ടല്‍ സംഘടിപ്പിച്ച കേക്ക് മിക്സിംഗ് ആഘോഷപരിപാടിയില്‍ ഇത്തവണയും മോഹന്‍ലാല്‍ പങ്കുകൊണ്ടു. ലാലിന്റെ ഉടമസ്ഥതയിലുള്ളതാണ് ട്രാവന്‍കൂര്‍ കോര്‍ട്ട്. കഴിഞ്ഞ വര്‍ഷവും കേക്ക് മിക്സിംഗ് ഉദ്ഘാടനം ചെയ്തത് ലാലായിരുന്നു. ഇത്തവണ അദ്ദേഹത്തിന് പങ്കെടുക്കാന്‍ കഴിയുമോയെന്ന് ആശങ്കയുണ്ടായിരുന്നു. ജീത്തു ജോസഫ് സംവിധാനം ചെയ്യുന്ന റാമിന്റെ ചിത്രീകരണവുമായി ബന്ധപ്പെട്ട് ലണ്ടനിലായിരുന്നു ലാല്‍. ഇതിനിടെ ബറോസിന്റെ അടിയന്തിര ചര്‍ച്ചകള്‍ക്കും 21 ന് റിലീസാകുന്ന മോണ്‍സ്റ്ററിന്റെ പ്രൊമോഷനുമായിട്ടാണ് ലാല്‍ കേരളത്തിലെത്തിയത്. തിരക്കിട്ട ഷെഡ്യൂളുകള്ക്കിടയില്നിന്ന് സമയം കണ്ടെത്തിയാണ് അദ്ദേഹം കേക്ക് മിക്സിംഗ് സെറിമണിയില്‍ പങ്കുകൊണ്ടത്. സംവിധായകന് ടി.കെ. രാജീവ് കുമാര്‍, നിര്‍മ്മാതാവ് ആന്റണി പെരുമ്പാവൂര്‍ എന്നിവരും ചടങ്ങില്‍ എത്തിയിരുന്നു.
കിസ്മിസ്, സുല്‍ത്താന, ബ്ലാക്ക് കറന്റ്, ഫിഗ്, ചെറി, ആപ്രിക്കോട്ട്, ഡേറ്റ്സ്, ഓറഞ്ച് പീല്‍ തുടങ്ങിയ പതിനഞ്ച് ഇനം ഡ്രൈ ഫ്രൂട്ട്സുകളാണ് ഇത്തവണ കേക്ക് മിക്സിംഗിന് ഉപയോഗിച്ചത്. ഒപ്പം വൈനും. 45 ദിവസം ഫെര്മെന്റേഷന് വിധേയമാക്കും. ഡിസംബര്‍ 10 ഓടെ കേക്ക് ബേക്ക് ചെയ്യും. ഇത്തവണ 500 കിലോ പ്ലം കേക്കാണ് ലക്ഷ്യമിടുന്നത്.
Recent Comments