ഇന്ന് രാവിലെ കാക്കനാട്ടെ നവോദയ സ്റ്റുഡിയോയില്‍ ബറോസിന്റെ സംവിധായകന് മോഹന്‍ലാലിനെത്തേടി പൃഥ്വിരാജ് എത്തി. ബറോസിന്റെ കഥാചര്‍ച്ചകള്‍ക്കായിട്ടാണ് പൃഥ്വി എത്തിയത്. ഉച്ചവരെ അദ്ദേഹം ചര്‍ച്ചയില്‍ സജീവമായുണ്ടായിരുന്നു. പോകുന്നതിനുമുമ്പ് കലാ സംവിധായകന് സന്തോഷ് രാമന് അവിടെ ഒരുക്കുന്ന സെറ്റ് വര്‍ക്കുകളും പൃഥ്വി നോക്കിക്കണ്ടു.
ബറോസില്‍ നിധി കാക്കുന്ന ഭൂതത്തെയാണ് മോഹന്‍ലാല്‍ അവതരിപ്പിക്കുന്നതെങ്കില്‍ പൃഥ്വിയുടെ വേഷം സസ്പെന്‍സായി തുടരുകയാണ്. പക്ഷേ സിനിമയിലെ ഏറ്റവും ശ്രദ്ധേയമായ കഥാപാത്രം തന്നെയാണ് പൃഥ്വി കൈയാളുന്നത്.
ബറോസിന്റെ പൂജ മുന്‍ നിശ്ചയിച്ച പ്രകാരം മാര്‍ച്ച് 24 ന് തന്നെ നടക്കും. പക്ഷേ ഷൂട്ടിംഗ് 29 ലേയ്ക്ക് നീട്ടിയിട്ടുണ്ട്. പൃഥ്വിരാജ് ഏപ്രില്‍ 2 ന് ജോയിന്‍ ചെയ്യും.
Recent Comments