സിനിമാ താരസംഘടനയായ അമ്മ കഴിഞ്ഞ ദിവസം ഒരു നൃത്തശില്പശാല നടത്തിയിരുന്നു. സിനിമ, കലാ മേഖലകളില്‍ താല്‍പ്പര്യമുള്ളവര്‍ക്ക് താരങ്ങളുമായി സംവദിക്കാനുള്ള ഒരു അവസരമാണ് ശില്പശാലയിലൂടെ അമ്മ ലക്ഷ്യം വെച്ചത്. അമ്മയുടെ ആസ്ഥാന മന്ദിരത്തില്‍ ആയിരുന്നു പരിപാടി നടന്നത്. രചന നാരായണന്‍കുട്ടിയാണ് രണ്ടുദിവസം നീണ്ട നൃത്ത ശില്പശാലയ്ക്ക് നേതൃത്വം നല്‍കിയത്.
മോഹന്‍ലാലായിരുന്നു പരിപാടിയുടെ ഉദ്ഘാടകന്‍. നിലവിളക്ക് കൊളുത്തിയായിരുന്നു ഉദ്ഘാടനം. ജനറല്‍ സെക്രട്ടറി സിദ്ധിഖ്, നടീനടന്മാരായ ചേര്‍ത്തല ജയന്, ബാബുരാജ്, വിനു മോഹന്‍, സരയു തുടങ്ങിയവരും ചടങ്ങില്‍ പങ്കെടുത്തിരുന്നു. കലയോടും സിനിമയോടും ചേര്ന്നുനില്ക്കുന്നവര്ക്കായി തുടര്‍ന്നും വിവിധ ശില്പശാലകള് സംഘടിപ്പിക്കുമെന്ന് മോഹന്‍ലാല്‍ പറഞ്ഞു. ശില്പശാലയില് പങ്കെടുക്കുന്ന കുട്ടികളുമായി അദ്ദേഹം സമയം പങ്കിടുകയും സംസാരിക്കുകയും ചെയ്തു. പരിപാടി സുഖമമായി മുന്നോട്ട് പോകുന്നു എന്ന് കണ്ടതിന് ശേഷമാണ് മോഹന്‍ലാല്‍ മടങ്ങിയത്.
ശില്പശാലയിലേക്ക് മമ്മൂട്ടിയെ ജനറല്‍ സെക്രട്ടറി സിദ്ധിഖ് ക്ഷണിച്ചിരുന്നു. ക്ഷണം സ്വീകരിച്ച് മമ്മൂട്ടി സമാപന ദിവസം വൈകുന്നേരം ശില്പശാലയില് എത്തി. ആവേശത്തോടെയാണ് ശില്പശാലയിലെ കുട്ടികള്‍ മമ്മൂട്ടിയെ വരവേറ്റത്. തുടര്‍ന്ന് കുട്ടികള്‍ ധാരാളം കാര്യങ്ങള്‍ അദ്ദേഹത്തില്‍ നിന്ന് ചോദിച്ചറിയുകയും ഫോട്ടോകള്‍ എടുക്കുകയും ചെയ്തു. പരിപാടിയില്‍ പങ്കെടുത്തില്ലായിരുന്നെങ്കില്‍ വലിയ നഷ്ടമായേനെ എന്ന് മമ്മൂട്ടി പരിപാടിയില്‍ പങ്കെടുത്തുകൊണ്ട് പറഞ്ഞു. ഉദ്ഘാടനത്തിലെ മോഹന്‍ലാലിന്റെ സാന്നിധ്യവും സമാപനത്തിലെ മമ്മൂട്ടിയുടെ സാന്നിധ്യവും ശില്പശാലയെ കൂടുതല്‍ സജീവമാക്കി.
Recent Comments