ആദിവാസി മേഖലയിലെ പിന്നോക്ക വിഭാഗങ്ങളില്‍പ്പെട്ട വിദ്യാര്‍ത്ഥികള്‍ക്കായുള്ള വിശ്വശാന്തി ഫൗണ്ടേഷന്റെ വിദ്യാഭ്യാസ പദ്ധതിയായ വിന്റേജിന് അട്ടപ്പാടിയില്‍ തുടക്കമായി. പദ്ധതിയുടെ ഉദ്ഘാടനം വിശ്വശാന്തി ഫൗണ്ടേഷന് ഡയറക്ടര്‍ ഡോക്ടര്‍ വി. നാരായണനും EY Global Delivery Services പ്രതിനിധി റുമി മല്ലിക്കും ചേര്‍ന്ന് നിര്‍വഹിച്ചു. വിശ്വശാന്തി ഫൗണ്ടേഷന് ഡയറക്ടറുമാരായ സജീവ് സോമന്, അഡ്വ. സ്മിതാ നായര്‍, പ്രതിനിധികളായ സുബ്രമണ്യന്‍ അനന്തകൃഷ്ണന്, സുബീഷ് റാം, ലൂയിസ് മാത്യു, വെങ്കിടേഷകുമാര്, വിനോദ് വി.എസ്, വിന്റേജ് ചെയര്മാന് സി കെ സുരേഷ്, വിന്റേജ് ഡയറക്ടര്‍ ജോബി ബാലകൃഷ്ണന് എന്നിവര്‍ പങ്കെടുത്തു.
ഇതിന് മുന്നോടിയായി നൂറോളം കുട്ടികളെ പങ്കെടുപ്പിച്ച് ക്യാമ്പുകള്‍ നടത്തി. അതില്‍നിന്ന് ഇരുപത് വിദ്യാര്‍ത്ഥികളെ തിരഞ്ഞെടുത്തു. അവരുടെ കഴിവുകളെയും പാഠ്യതാല്പര്യങ്ങളെയും പ്രോത്സാഹിപ്പിച്ച് അടുത്ത പതിനഞ്ച് വര്‍ഷത്തേയ്ക്കുള്ള വിദ്യാഭാസ സഹായമാണ് വിശ്വശാന്തി ഫൗണ്ടേഷന് നല്‍കുന്നത്. ഈ പദ്ധതിയില്‍ വിശ്വശാന്തി ഫൗണ്ടേഷനൊപ്പം EY GDS എന്ന കമ്പനിയും പങ്കുചേരുന്നുണ്ട്.
വിദ്യാര്‍ത്ഥികള്‍ക്കൊപ്പം രക്ഷിതാക്കള്‍ക്ക് വേണ്ടിയുള്ള ഓറിയന്റേഷന്‍ ക്ലാസും പദ്ധതിയുടെ ഭാഗമായി അട്ടപ്പാടിയില്‍ നടന്നു.
Recent Comments