എമ്പുരാന്റെ ഗുജറാത്ത് ഷെഡ്യൂള്‍ തിങ്കളാഴ്ച പുനരാരംഭിക്കും. ഇക്കഴിഞ്ഞ ജൂലൈയില്‍ കനത്ത മഴയെത്തുടര്‍ന്ന് ബ്രേക്ക് ചെയ്ത ഷെഡ്യൂളിന്റെ തുടര്‍ച്ചയാണ്. സംവിധായകന് പൃഥ്വിരാജടക്കമുള്ള സാങ്കേതിക പ്രവര്‍ത്തകര്‍ ഗുജറാത്തില്‍ എത്തിച്ചേര്‍ന്നിട്ടുണ്ട്. മോഹന്‍ലാല്‍ നാളെ ഗുജറാത്തില്‍ എത്തും. തിങ്കളാഴ്ച ഷൂട്ടിംഗ് ആരംഭിക്കും. ഈ മാസം അവസാനംവരെ ഷെഡ്യൂള്‍ നീണ്ടേക്കും.
നിലവില്‍ മോഹന്‍ലാല്‍ സംവിധാനം ചെയ്യുന്ന ബറോസിന്റെ പോസ്റ്റ് പ്രൊഡക്ഷന്‍ ജോലികള്‍ ചെന്നൈയില്‍ പുരോഗമിക്കുകയാണ്. അതിന്റെ തിരക്കുകള്‍ക്കിടയില്‍നിന്നാണ് ലാല്‍ ഇന്ന് രാവിലെ എറണാകുളത്തെത്തിയത്. കഴിഞ്ഞ ദിവസം അന്തരിച്ച കവിയൂര്‍ പൊന്നമ്മയെ അവസാനമായി കാണാനെത്തിയതായിരുന്നു അദ്ദേഹം. സിനിമയില്‍ ലാലിന്റെ അമ്മയായി ഏറ്റവും കൂടുതല്‍ വേഷമിട്ടുള്ളതും കവിയൂര്‍ പൊന്നമ്മയാണ്.
എമ്പുരാന്റെ ഗുജറാത്ത് ഷെഡ്യൂള്‍ പൂര്‍ത്തിയാക്കി ലാല്‍ എത്തിയതിന് പിന്നാലെ ബറോസിന്റെ പ്രൊമോഷന് പരിപാടികളിലേയ്ക്ക് കടക്കും. നിലവില്‍ ഒക്ടോബര്‍ 3നാണ് ബറോസിന്റെ പ്രദര്‍ശന തീയതി നിശ്ചയിച്ചിട്ടുള്ളത്.
Recent Comments