യാത്രകളെ എന്നും ഹൃദയത്തോട് ചേര്‍ത്ത് നിര്‍ത്തിയിട്ടുള്ള നടനാണ് മോഹന്‍ലാല്‍. ലോകത്തിന്റെ എല്ലാ കോണുകളിലേക്കും ആ യാത്ര നീണ്ടുപോകാറുണ്ട്. ഇത്തവണ ജപ്പാനിലേയ്ക്കാണ് ആ യാത്ര. യാത്രകളെ അത്രയധികം ഇഷ്ടപ്പെടുന്ന ലാലിന്റെ സുച്ചിയും ഒപ്പമുണ്ട്. രണ്ടാഴ്ചയോളം നീളുന്ന യാത്രയാണ് ഇത്തവണത്തേത്. മെയ് ആദ്യം മടങ്ങിയെത്തുന്ന ലാല്‍ ഹൈദരാബാദിലേയ്ക്ക് തിരിക്കും. നെല്‍സന്റെ രജനികാന്ത് ചിത്രമായ ജയിലറിന്റെ ഒരു ദിവസത്തെ വര്‍ക്ക് കൂടി അവശേഷിക്കുന്നുണ്ട്. അതിനുശേഷം മുംബയിലേയ്ക്ക് മടങ്ങുന്ന ലാല്‍ ബിഗ്ബോസിലും പങ്കെടുത്ത് ചെന്നൈയിലേയ്ക്ക് വരും.
ലിജോ പെല്ലിശ്ശേരിയുടെ മലൈകോട്ടൈ വാലിബന്റെ സെക്കന്റ് ഷെഡ്യൂള്‍
ചെന്നൈയിലാണ് നടക്കുന്നത്.
Recent Comments