പ്രാണപ്രതിഷ്ഠ ദിനത്തില്‍ മോഹന്‍ലാല്‍ അയ്യപ്പന്‍കോവില്‍ ക്ഷേത്രത്തില്‍ സന്ദര്‍ശനം നടത്തുകയുണ്ടായി. അന്നേ ദിവസം ക്ഷണം ഉണ്ടായിട്ടും അദ്ദേഹം അയോധ്യയില്‍ പോയില്ല എന്നത് സോഷ്യല്‍ മീഡിയയില്‍ നിരവധി ചര്‍ച്ചയ്ക്ക് ഇടയൊരുക്കിയിരുന്നു. സിനിമ തിരക്കുകള്‍ മൂലമാണ് മോഹന്‍ലാല്‍ പോകാതിരുന്നതെന്നാണ് സൂചന. എന്നാല്‍ ദിവസത്തിന്റെ പ്രത്യേകതയെ മാനിച്ച് അദ്ദേഹം അയ്യപ്പന്‍കോവില്‍ ക്ഷേത്രത്തില്‍ സന്ദര്‍ശനം നടത്തുകയാണ് ഉണ്ടായത്.
എന്ത് കൊണ്ട് അയ്യപ്പന്‍കോവില്‍? വളരെയധികം ചരിത്രപ്രാധാന്യമുള്ള ഒരു ക്ഷേത്രം തന്നെയാണ് അയ്യപ്പന്‍കോവില്‍. വടുതല ചിറ്റൂര്‍ ഭാഗത്തായാണ് ക്ഷേത്രം സ്ഥിതി ചെയ്യുന്നത്. മകരവിളക്കിനോട് അനുബന്ധിച്ചുള്ള ഉത്സവങ്ങളില്‍ ഏറ്റവും കൂടുതല്‍ അഹസ്സ് നടത്തിയിരുന്നത് സിനിമ താരങ്ങളായിരുന്നു. പ്രേം നസീര്‍ മുതലായവര്‍ ക്ഷേത്രത്തില്‍ അഹസ്സ് നടത്തിയിട്ടുണ്ട്. ചുരുങ്ങിയ സ്ഥലത്ത് ഗംഭീര പരിപാടികളായിരുന്നു അന്ന് നടത്തിയിരുന്നത്.
എന്നാല്‍ കാലക്രമേണ അഹസ്സിന്റെ പ്രൗഢി നഷ്ടപ്പെട്ടു. ചടങ്ങുകള്‍ നടന്ന് പോകുന്നു എന്നല്ലാതെ ജനശ്രദ്ധ അഹസ്സിലേക്ക് ആകര്‍ഷിക്കാന്‍ കഴിഞ്ഞിരുന്നില്ല. പ്രമുഖര്‍ അഹസ്സ് നടത്താന്‍ മുന്നോട്ട് വരാത്തത് തന്നെയായിരുന്നു പ്രധാന കാരണം.
എന്നാല്‍ എല്ലാവരെയും ഞെട്ടിച്ചു കൊണ്ടായിരുന്നു പ്രാണപ്രതിഷ്ഠ ദിനത്തില്‍ മോഹന്‍ലാലിന്റെ വരവ്. ഇതോടെ സമൂഹത്തിനിടയില്‍ മങ്ങി പോയ ക്ഷേത്രത്തിന്റെ പ്രഭാവം തിരിച്ചു കിട്ടിയതായിട്ടാണ് ക്ഷേത്രവുമായി ബന്ധപ്പെട്ടു നില്ക്കുന്നവര് കരുതുന്നത്. ക്ഷേത്ര ജീവനക്കാര്‍ക്കും മോഹന്‍ലാലിന്റെ വരവ് മറക്കാനാവാത്ത അനുഭവമായി മാറി.
മോഹന്‍ലാലിന്റെ വ്യക്തി സ്വാതന്ത്ര്യത്തെ കുറിച്ചുള്ള ചര്‍ച്ചകള്‍ നിരര്‍ത്ഥകമാണ്, അപഹാസ്യമാണ്. മലയാളത്തിന്റെ സ്വന്തം നടനാണെങ്കിലും വ്യക്തി സ്വാതന്ത്ര്യത്തില്‍ കൈ കടത്താനുള്ള അവകാശം മലയാളിക്കില്ല എന്നത് ഓര്‍ക്കുക.
Recent Comments